രാത്രികാല യാത്രക്കാരെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. 25
കോഴിക്കോട് : രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര നടത്തുന്ന യാത്രക്കാരുടെ ബാഗും വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തുന്ന പി.പി.ബിജു എന്ന ലക്കിടി ബൈജു,എന്നയാളെ നടക്കാവ് ഇൻസ്പെക്ടർ പി.കെ ജിജീഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സപ്തംബർ മാസം 14 തീയതി പുലർച്ചെ കോഴിക്കോട് ICICl ബാങ്കിലെ ജീവനക്കാരനായ തിരുപനന്തപുരം സ്വദേശി മെഡിക്കൽ കോളേജ് ഭാഗത്തുള്ള തൻ്റെ താമസസ്ഥലത്തേക്കുള്ള വാഹനം കാത്ത് മാവൂർ റോഡിലുള്ള ഒരു സ്ഥാപനത്തിൻ്റെ മുൻവശം വിശ്രമിക്കുന്നതിനിടയിൽ പ്രതി അവിടെ എത്തി ഇയാളുടെ ലാപ്ടോപ് അടങ്ങിയ ബാഗും, മൊബൈൽ ഫോണും പേഴ്സും കളവ് ചെയ്ത കൊണ്ടുപോവുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്.കളവിന് ശേഷം മുങ്ങിയ പ്രതി വീണ്ടും കളവ് നടത്താൻ വേണ്ടി കെ.എസ്ആർ.ടി.സി. പരിസരത്ത് എത്തിയപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റ്, കെ.എസ്.ആർ.ടി.സി.ബസ്റ്റ് സ്റ്റാൻ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ദീർഘദൂര യാത്രകഴിഞ്ഞ് വന്നിറങ്ങുന്ന യാത്രക്കാർ വിശ്രമിക്കുന്ന സമയങ്ങളിൽ ബാഗും ഫോണുകളും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കൾ മോഷണം നടത്തുന്നതാണ് രീതി. നടക്കാവ് പോലീസിൻ്റെ ശക്തമായ നടപടി മൂലം ഇപ്പോൾ കോഴിക്കോട് കെ.എസ്.ആർ.ടി.ബസ് സ്റ്റാറ്റൻ്റിൽ യാത്രക്കാരല്ലാത്ത ആരെയും തന്നെ രാത്രി കാലങ്ങളിൽ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻ്റിൽ ഇരിക്കുവാനൊ ,കിടന്ന് ഉറങ്ങുവാനൊ സമ്മതിക്കാറില്ല. നടക്കാവ് ഇൻസ്പെക്ടറുടെ കർശന നിർദേശപ്രകാരം ഇവിടങ്ങളിലെ രാത്രി കാല പരിശോധന വളരെ കർശനമാക്കിയിട്ടുണ്ട്. ഇതാണ് പ്രതിയെ പിടികൂടുവാൻ സാധിച്ചത്.നടക്കാവ് സബ് ഇൻസ്‌പെക്ടർമാരായ എൻ.ലീല, ബാബു പുതുശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത് ,സി.കെ.ബൈജു, കെ. ജയേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Comments