പയ്യന്നൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കണ്ണൂര്: പയ്യന്നൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കാങ്കോൽ സബ് സ്റ്റേഷന് സമീപത്തെ കുളവയലിൽ ബമ്മാരടി കോളനിയിലാണ് സംഭവം. ചെക്കിക്കുളം സ്വദേശിനി വി കെ പ്രസന്ന (38) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി (40) പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരം അറിഞ്ഞ് നിരവധി നാട്ടുകാരാണ് ബൊമ്മരടി കോളനിയിലെ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. പയ്യന്നൂർ പൊലിസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
Comments