Posts

പാഠപുസ്‌തകളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി; സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന ഉറപ്പ് വിട്ടുവീഴ്ചയില്ലാതെ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി.

Image
 മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ തിരുവനന്തപുരം : പാഠപുസ്‌തകളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപു തന്നെ പാഠപുസ്‌തക വിതരണം ആരംഭിച്ചിരിക്കുകയാണ്. വേനലവധി തീരുന്നതിനു മുൻപായി യൂണിഫോമുകളുടെ വിതരണവും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ  പറഞ്ഞു. സാധാരണക്കാരുടെ മക്കൾക്ക്  മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന ഉറപ്പ് വിട്ടുവീഴ്‌ചയില്ലാതെ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്. പൊതുവിദ്യാഭ്യാസത്തെ ഇനിയും ഒരുപാടുയരങ്ങളിൽ നമുക്ക് എത്തിക്കേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്കായി, അവരുടെ ഭാവിക്കായി ആ ലക്ഷ്യം  സാക്ഷാൽക്കരിക്കാൻ ഏവർക്കും ഒരുമിച്ചു നിൽക്കാം - മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  : പാഠപുസ്തകങ്ങളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നു. ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപു തന്നെ പാഠപുസ്തക വിതരണം

നെടുമ്പാശേരിയിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ അപകടം ; റൺവേ താൽക്കാലികമായി അടച്ചു.

Image
  കൊച്ചി: നെടുമ്പാശ്ശേരിയിൽ ഹെലികോപ്റ്റർ അപകടം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് പരിക്കേറ്റു.ഇന്ന് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൺവേ തത്കാലത്തേക്ക് അടച്ചു. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 4 വർഷം കഠിന തടവും 50000 രൂപ പിഴയും.

Image
ഇടുക്കി : കഞ്ചാവ് കടത്തിയ കേസിലെ  പ്രതികൾക്ക് 4 വർഷം കഠിന തടവും  50000 രൂപ പിഴയും. 2017 ഒക്ടോബർ 14 ന് ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡിൽ നിന്ന് 1. 3 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ ചേർത്തല അരുകുറ്റി സ്വദേശികളായ  തസ്‌ലിക് ( 26), നിധിൻ ( 25 ) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.  നാല് വർഷം കഠിന തടവും 50000  രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന ഷാജി എസ് ഉം സംഘവും ചേർന്ന് എടുത്ത കേസിൽ ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  ആയിരുന്ന റ്റി.ജി. റ്റോമി  അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി രാജേഷ്  ഹാജരായി.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവുമായി കാസർകോട് സ്വദേശി പോലീസ് പിടിയിൽ; പിടികൂടിയത് സി എഫ് എൽ ബൾബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വർണ്ണം.

Image
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണ്ണവുമായി കാസർകോട് സ്വദേശി പോലീസ് പിടിയിൽ. ഞായറാഴ്ച പുലർച്ചെ 3.10ന് അബുദാബിയിൽ നിന്നും  വന്ന ഗോ ഫസ്റ്റ്  വിമാനത്തിൽ എത്തിയ കാസർകോട് ആലംപാടി   ഷെറഫാത്ത് മുഹമ്മദ്‌ ആണ് കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ സമയത്ത് എയർപോർട്ട് പോലീസും , പോലീസ് സ്പെഷൽ സ്ക്വാഡ് അംഗങ്ങളും സംശയം തോന്നി പരിശോധിച്ചതിൽ  അയാളുടെ ബാഗിൽ സി എഫ് എൽ ബൾബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വർണ്ണം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് 86 ലക്ഷം രൂപ വിലവരും. പിടിച്ചെടുത്ത സ്വർണം പോലീസ് കോടതിയിൽ ഹാജരാക്കും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസിന്റെ നിർദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, എസ്ഐ സന്തോഷ്‌, സുധീർ, സാദിഖ്, മുഹമ്മദ്‌ ഷമീർ, ലിജിൻ, റനീഷ് എന്നിവരും എയർപോർട്ടിലെ മറ്റു പോലീസുദ്യോഗസ്ഥരും എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിൽ ആണ്  ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോ ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇതിനു മുൻപും എയർപോർട്ട് പോലീസ് കണ്ണൂർ എയർപോർട്ടിൽ വെച്ച് വിദേശത്ത് നിന്നുംകടത്തിക

ഫാ.കുര്യാക്കോസ് മുണ്ടപ്ലാക്കൽ സ്മാരക സാമൂഹ്യ സേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരളക്ക്.

Image
അവാർഡ് ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞറളക്കാട്ടിൽ നിന്നും ബ്ലഡ് ഡോണേഴ്സ് കേരള പ്രവർത്തകർ ഏറ്റുവാങ്ങുന്നു കണ്ണൂർ : കെ സി വൈ എം തലശ്ശേരി അതിരൂപത മുൻ ഡയറക്ടർ മോൺ കുര്യാക്കോസ് മുണ്ടപ്ലാക്കലിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സാമൂഹ്യ സേവന അവാർഡ് ബ്ലഡ് ഡോണേഴ്സ് കേരളയ്ക്ക്. തലശ്ശേരി സന്ദേശ് ഭവനിൽ നടന്ന ആദ്യകാല നേതാക്കളുടെ സമ്മേളനത്തിൽ വച്ച് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ്ജ് ഞറളക്കാട്ടിൽ നിന്നും ഏറ്റുവാങ്ങി. 2011 ൽ കോട്ടയം ചങ്ങനാശ്ശേരിയിൽ ബസ് കണ്ടക്ടറായ വിനോദ് ഭാസ്ക്കർ തുടങ്ങിവെച്ച ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് ഇന്ന് കേരളത്തിനകത്തും പുറത്തും കമ്മിറ്റികളുള്ള സംഘടനയായി മാറിയത്. രക്തദാനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകൾ, സന്നദ്ധ രക്തദാന ക്യാമ്പുകൾ എന്നിവ നടത്തി വരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിർധനരായ രോഗികൾക്ക്  മരുന്നുകളും മറ്റ് സഹായവും നൽകുന്ന സ്നേഹസ്പർശം, തെരുവിൽ ഒറ്റപ്പെട്ടു പോയവർക്ക് പുതപ്പ് നൽകുന്ന സ്നേഹ പുതപ്പ്, കണ്ണൂർ പോലീസുമായി സഹകരിച്ച് പോലീസ് - ബി ഡി കെ അക്ഷയപാത്രം വഴി എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതി, പാലിയേറ്റ് കെയർ വിംഗ്, കീമോതെ

കേന്ദ്രസർക്കാരിന്റെ ജനാധിപത്യ കശാപ്പ്. എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു.

Image
കണ്ണൂർ : രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയിലും രാഹുൽ ഗാന്ധിയെ തുടക്കത്തിൽ അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യതത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യോഗം എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രജേഷ് ഖന്ന ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി ഷനിജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോയി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കണ്ണൂർ  ജില്ലാ ജോ : സെക്രട്ടറി എൻ കെ  രത്നേഷ്  സ്വാഗതവും ജില്ലാ ട്രഷറർ വി.ആർ സുധീർ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി സി സാബു , ജെന്നിഫർ വർഗ്ഗീസ്, കെ. അസിബു, കെ ശ്രീകാന്ത്, പി. പ്രദിപൻ എന്നിവർ നേതൃതം നൽകി. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സ്വർണ്ണാഭരണത്തിൻെറ പേരിൽ ഒന്നേമുക്കാൽ ലക്ഷം തട്ടിയെടുത്ത പത്തൊൻപതോളം ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ.

Image
തൃശൂർ : സ്വർണ്ണാഭരണത്തിൻെറ പേരിൽ ഒന്നേമുക്കാൽ ലക്ഷം തട്ടിയെടുത്ത പത്തൊൻപതോളം ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. ഹോൾസെയിൽ വിലയ്ക്ക് സ്വർണ്ണാഭരണങ്ങൾ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത ചില്ല് ശ്രീകുമാർ (38) എന്നു വിളിക്കുന്ന കൊല്ലം ജില്ലയിലെ പൊൻമന ചിറ്റൂർ സ്വദേശിയായ പടിറ്റതിൽ വീട്ടിൽ ശ്രീകുമാറാണ് ടൌൺ ഇസ്റ്റ് പോലീസിൻെറ പിടിയിലായത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് വിത്തനശ്ശേരി സ്വദേശിയായ വ്യക്തിക്ക് ഹോൾസെയിലിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കാര്യത്തിനാണ് ഈസ്റ്റ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്തത്. ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായ പി. ലാൽകുമാറിൻെറ  നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിന്നീട്  പാലിയേക്കരയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങളിൽ നിന്നും കരീലകുളങ്ങര, കായംകുളം, കനകകുന്ന്, കൊല്ലം റെയിൽവേ, വള്ളിക്കുന്നം, ചവറ, മണ്ണഞ്ചേരി, മാരാരിക്കുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്ക് പത്തൊൻപതോളം ക്രിമിനൽകേസുകൾ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു.