സ്വർണ്ണാഭരണത്തിൻെറ പേരിൽ ഒന്നേമുക്കാൽ ലക്ഷം തട്ടിയെടുത്ത പത്തൊൻപതോളം ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ.
തൃശൂർ : സ്വർണ്ണാഭരണത്തിൻെറ പേരിൽ ഒന്നേമുക്കാൽ ലക്ഷം തട്ടിയെടുത്ത
പത്തൊൻപതോളം ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. ഹോൾസെയിൽ വിലയ്ക്ക് സ്വർണ്ണാഭരണങ്ങൾ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത ചില്ല് ശ്രീകുമാർ (38) എന്നു വിളിക്കുന്ന കൊല്ലം ജില്ലയിലെ പൊൻമന ചിറ്റൂർ സ്വദേശിയായ പടിറ്റതിൽ വീട്ടിൽ ശ്രീകുമാറാണ് ടൌൺ ഇസ്റ്റ് പോലീസിൻെറ പിടിയിലായത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് വിത്തനശ്ശേരി സ്വദേശിയായ വ്യക്തിക്ക് ഹോൾസെയിലിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത കാര്യത്തിനാണ് ഈസ്റ്റ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്തത്.
ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായ പി. ലാൽകുമാറിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിന്നീട് പാലിയേക്കരയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങളിൽ നിന്നും കരീലകുളങ്ങര, കായംകുളം, കനകകുന്ന്, കൊല്ലം റെയിൽവേ, വള്ളിക്കുന്നം, ചവറ, മണ്ണഞ്ചേരി, മാരാരിക്കുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്ക് പത്തൊൻപതോളം ക്രിമിനൽകേസുകൾ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു.
ഇൻസ്പെക്ടറായ പി. ലാൽകുമാറിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ സി.എസ് നെൽസൺ, എ. ജോർജ്ജ് മാത്യു, വില്ലിമോൻ എലുവത്തിങ്കൽ, സിവിൽ പോലീസ് ഓഫീസർമാരായ പി. ഹരീഷ്കുമാർ, പി.ബി ദീപക്, കെ.എസ് ശരത്, സുബൈൽബാസിത് എന്നിവരുമുണ്ടായിരുന്നു
Comments