കേന്ദ്രസർക്കാരിന്റെ ജനാധിപത്യ കശാപ്പ്. എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു.



കണ്ണൂർ : രാജ്യത്ത് ജനാധിപത്യം കശാപ്പ്
ചെയ്യുന്ന കേന്ദ്ര സർക്കാർ
നടപടിയിലും രാഹുൽ ഗാന്ധിയെ തുടക്കത്തിൽ അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യതത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യോഗം എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രജേഷ് ഖന്ന ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പി ഷനിജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോയി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കണ്ണൂർ 
ജില്ലാ ജോ : സെക്രട്ടറി എൻ കെ  രത്നേഷ്  സ്വാഗതവും ജില്ലാ ട്രഷറർ വി.ആർ സുധീർ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി സി സാബു , ജെന്നിഫർ വർഗ്ഗീസ്, കെ. അസിബു,
കെ ശ്രീകാന്ത്, പി. പ്രദിപൻ എന്നിവർ നേതൃതം നൽകി.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023