Posts

Showing posts from April, 2023

കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഓവ് ചാലിലേക്ക് മലിന ജലം ഒഴുക്കിയ മിൽമ ബൂത്ത് നോട്ടീസ് നൽകിയ ശേഷം പൂട്ടിച്ചു; മിൽമ ബൂത്ത്‌ പ്രവർത്തിച്ചിരുന്നതും വൃത്തി ഹീനമായ സാഹചര്യത്തിൽ. News

Image
കണ്ണൂർ : കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഓവ് ചാലിലേക്ക് മലിന ജലം ഒഴുക്കിയ മിൽമ ബൂത്ത് നോട്ടീസ് നൽകിയ ശേഷം പൂട്ടിച്ചു. മിൽമ ബൂത്ത്‌ പ്രവർത്തിച്ചിരുന്നതും വൃത്തി ഹീന മായ സാഹചര്യത്തിൽ ആയിരുന്നു.തുടർച്ചയായി മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേരത്തെയും ഈ സ്ഥാപനത്തിന്  നോട്ടീസ് നൽകിയിരുന്നു. ഇവിടുത്തെ ഓടകളിൽ മലിനജലം കെട്ടിക്കിടക്കുന്നതും ഓടകൾക്ക് കവറിംഗ് സ്ലാബ് ഇല്ലാത്തതും സംബന്ധിച്ച് പത്ര വാർത്തകൾ വന്നതിനെ തുടർന്ന്  പ്രസ്തുത സ്ഥലം ദേശീയപാതയുടെ പരിധിയിൽ ആയതിനാൽ ദേശീയപാത അധികൃതർക്ക് മേയർ പരാതി നൽകിയതിനെ തുടർന്ന്   ഇന്ന് വൈകുന്നേരം ദേശീയപാത അധികൃതർ ഇവിടം സന്ദർശിക്കാൻ എത്തിയപ്പോൾ മേയരുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും കൗൺസിലർ മാരുടെയും കണ്മുന്നിൽ വച്ച് ഇവിടെ മലിനജലം ഒഴുക്കി വിട്ടിരുന്നു. തുടർന്നാണ് മേയരുടെ നിർദ്ദേശപ്രകാരം കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും മലിനജലം ഒഴുക്കി വിട്ടതും ശ്രദ്ധയിൽ പെട്ടന്ന് തുടർന്നു സ്ഥാപനം അടച്ചു പൂട്ടാൻ നോട്ടീസ് നൽകുകയായിരുന്നു. പരിശോധനക്ക്‌ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ നാടൻ ബോംബുകളും, കഞ്ചാവും, മാരകായുധങ്ങളുമായി പിടിയിലായി; എക്സൈസും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. News

Image
ആലപ്പുഴയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ നാടൻ ബോംബുകളും, കഞ്ചാവും, മാരകായുധങ്ങളുമായി പിടിയിലായി. എക്സൈസും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.  പട്ടണക്കാട് സ്വദേശി സുജിത്ത്, കടക്കരപ്പള്ളി സ്വദേശി ജയേഷ് , ആലപ്പുഴ അലിശ്ശേരി സ്വദേശി നഫ്സൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല മാടയ്ക്കലുള്ള ജയേഷിൻ്റെ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപ്പനയും, ക്വട്ടേഷൻ പ്രവർത്തനവും നടത്തി വരികയായിരുന്നു പ്രതികൾ. ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ശേഖരിച്ച രഹസ്യ വിവരത്തെത്തുടർന്ന്  ഒരാഴ്ചയായി ഇവർ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.  ചത്തനാട് ശ്മശാനത്തിന്റെ സമീപത്ത്, ഒരു വർഷം മുൻപ്,  ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയെത്തുടർന്ന് ബോംബേറിൽ കണ്ണൻ എന്നൊരാൾ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സുഹൃത്തും സന്തത സഹചാരിയും ആയിരുന്നു ഇപ്പോൾ അറസ്റ്റിലായ വെളുമ്പൻ സുജിത്തും, നെപ്പ എന്നു വിളിക്കുന്ന നഫ്സലും. കണ്ടെടുത്ത നാടൻ ബോംബുകൾ ആലപ്പുഴ ജില്ലാ ബോംബ് സ്ക്വാഡ് നിർവീര്യമാക്കുകയും പട്ടണക്കാട് പോലീസ് പ്രതികൾക്കെതിരെ ARMട & Explosive നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജര

അരിക്കൊമ്പനെ നീണ്ട നേരത്തെ കഠിന പരിശ്രമത്തിനുള്ളില്‍ വനംവകുപ്പിന്‍റെ ലോറിയില്‍ കയറ്റി. News

Image
ചിന്നക്കനാൽ, ശാന്തൻപാറ  ജനവാസമേഖലകളിൽ ഭീതി പരത്തിയ അരിക്കൊമ്പനെ നീണ്ട നേരത്തെ കഠിന പരിശ്രമത്തിനുള്ളില്‍ വനംവകുപ്പിന്‍റെ ലോറിയില്‍ കയറ്റി. 5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം ചെറുത്തുനില്‍പ്പ് നടത്തിയാണ് കൊമ്പന്‍ ചിന്നക്കനാലിനോട് വിടപറയുന്നത്. അവസാന നിമിഷം പെയ്ത മഴ ദൗത്യത്തിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുംകിയാനകള്‍ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. പിടിലായ ആനയെ എവിടേക്കാണ് മാറ്റുന്നതെന്ന് വ്യക്തമായിട്ടില്ല. ആനയെ പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വനംകുപ്പിന്റെ ദൗത്യസംഘത്തിന് വെടിവയ്ക്കാനായത്. ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്പന്‍ മയങ്ങിയത്. കുന്നിന്‍ മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ലാഭത്തിലോടി കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യുവല്‍സ്: ഇന്ധനവിതരണ മേഖലയില്‍ ചുവടുറപ്പിച്ച് കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യുവല്‍സ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. news

Image
2024 മാര്‍ച്ചിന് മുന്‍പ് 25 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ കൂടി ഇന്ധനവിതരണ മേഖലയില്‍ ചുവടുറപ്പിച്ച് കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യുവല്‍സ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇന്ധനം നല്‍കിയതിലൂടെയാണ് ഇത്. ഇതില്‍ 25.53 കോടി രൂപ കമ്മിഷന്‍ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിച്ചു. പൊതുജനങ്ങള്‍ക്ക് ഇന്ധനം നല്‍കിയതുവഴി മാത്രം 163 കോടി രൂപ വിറ്റുവരവുണ്ടായി. ഇതില്‍ നിന്ന് 4.81 കോടി രൂപ കമ്മിഷന്‍ ഇനത്തില്‍ ലഭിച്ചത് നേട്ടമാണ്. 2022 ഏപ്രില്‍ മുതല്‍ ഡീസല്‍ വില വര്‍ദ്ധനവ് കാരണം ഉണ്ടാകുമായിരുന്ന 162 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകള്‍ വഴി ബസ്സുകള്‍ക്ക് ഇന്ധനം ലഭ്യമാക്കിയതിലൂടെ സാധിച്ചു. മുതല്‍മുടക്കില്ലാതെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന 'KSRTC Re-structure 2.0' പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഇന്ധനവിതരണ മേഖലയില്‍ കടന്നത്. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്നതുപോലെ ഇന്ധന വിതരണ ര

ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ പൊതുസ്ഥലം മാറ്റം. News

Image
            പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2023-24 അധ്യയന വർഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്നും അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ പുതിയ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച്  www.tandp.kite.kerala.gov.in   എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യണം. മെയ് 7 മുതൽ വരെ സ്ഥലംമാറ്റത്തിനായുള്ള സമർപ്പിക്കാം. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വൈദ്യുതി മുടങ്ങും നാളെ (ഞായറാഴ്ച ). News

Image
• ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിയത്ത്, ചെമ്മാടം വായനശാല, സൂര്യ-1, സൂര്യ-2, നവഭാരത് കളരി, മതുക്കോത്ത്, വലിയ കുണ്ട് കോളനി, പാട്യം റോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 30 ഞായർ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും. • ഏപ്രിൽ 30ന് രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി വരെ കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരം, സ്റ്റേഡിയം, കോടതി, കെ വി ആർ, മഹാത്മാമന്ദിരം, സിവിൽ സ്റ്റേഷൻ, ആർടിഒ, ഡിഐജി ഓഫീസ്, എആർ ക്യാമ്പ്, ബേങ്ക്, മഹിത, ആശീർവാദ്, യാത്രി നിവാസ്, താവക്കര, വെയർഹൗസ്, ചേനോളി ജങ്ഷൻ, ധനലക്ഷ്മി ഹോസ്പിറ്റൽ, തായത്തെരു റോഡ്, മുഴത്തടം, കസാന കോട്ട, പാഴ്‌സി ബംഗ്ലാവ്, പി ആൻഡ് ടി ക്വാർട്ടേർസ്, കണ്ണൂർ യൂനിവേഴ്‌സിറ്റി, ടികെ ജങ്ഷൻ, കാപ്പിറ്റൽ മാൾ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളിൽ നാളെ (30 ഏപ്രിൽ) ഓറഞ്ച് അലർട്ട്. News

Image
             ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (30 ഏപ്രിൽ) നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ,  എറണാകുളം ,  ഇടുക്കി ,  തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ,  കൊല്ലം ,  ആലപ്പുഴ ,  കോട്ടയം ,  കോഴിക്കോട് ,  വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.              ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ സാധ്യതയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.              മേയ് ഒന്നിന് പത്തനംതിട്ട ,  ആലപ്പുഴ ,  എറണാകുളം ,  ഇടുക്കി ,  തൃശൂർ ജില്ലകളിലും രണ്ടിനും മൂന്നിനും പത്തനംതിട്ട ,  എറണാകുളം ,  ഇടുക്കി ,  തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https:/

കണ്ണൂര്‍ സിറ്റി പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. News

Image
കണ്ണൂർ : സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 30-04-2023 നു കണ്ണൂര്‍ സിറ്റിയിൽ നിന്നും വിരമിക്കുന്നവർക്ക്  യാത്രയയപ്പ് നൽകി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ.പി.എസ് വിരമിക്കുന്നവർക്ക് മെമെന്റോയും പ്രശംസ പത്രവും  നൽകി ആശംസകള്‍ നേര്‍ന്നു.  സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ്  സുനിൽ കുമാർ കെ    തലശ്ശേരി പോലീസ് സ്റ്റേഷൻ , സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് )  പുരുഷോത്തമൻ എം. പാനൂർ പോലീസ് സ്റ്റേഷൻ,  സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ) മുരളീധരൻ കെ,  ഡിഎച്ച്ക്യു കണ്ണൂർ സിറ്റി, സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ) ചന്ദ്രൻ എ പി  മയ്യിൽ പോലീസ് സ്റ്റേഷൻ ,   ഹെഡ് ക്ലർക്ക് ഡിപിഒ കണ്ണൂർ സിറ്റി പ്രമോദ് കെ ,സബ്ബ്‌ ഇൻസ്‌പെക്ടർ ഓഫ് പോലീസ്  (ഗ്രേഡ് ) ഡി വി ആർ  മധുസൂദനൻ പി ഡിഎച്ച് ക്യു കണ്ണൂർ സിറ്റി , ക്യാമ്പ് ഫൊളോവർ  സജീവൻ ബി വി, ഡി എച്ച് ക്യു കണ്ണൂർ സിറ്റി എന്നിവരാണ്   വിരമിക്കുന്നത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വയനാട് ബാവലി ചെക്പോസ്റ്റിൽ യുവാവിനെ മയക്കുമരുന്നുമായി എക്സൈസ് പിടികൂടി; മൈസൂർ ഭാഗത്ത് നിന്ന് വന്ന യുവാവ് ഡ്യൂക്ക് ബൈക്കിലാണ് 9 ഗ്രാം എംഡിഎംഎ കടത്താൻ നോക്കിയത്. News

Image
വയനാട് : വയനാട് ബാവലി ചെക്പോസ്റ്റിൽ യുവാവിനെ മയക്കുമരുന്നുമായി എക്സൈസ് പിടികൂടി. മൈസൂർ ഭാഗത്ത് നിന്ന് വന്ന യുവാവ് ഡ്യൂക്ക് ബൈക്കിലാണ് 9 ഗ്രാം എംഡിഎംഎ കടത്താൻ നോക്കിയത്. മാനന്തവാടി കണിയാരം സ്വദേശി അനുരാഗ് പി. അശോകൻ എന്ന ഇയാളെ അറസ്റ്റ് ചെയ്തു മയക്കുമരുന്നും ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ എ മുരുഗദാസ്, ഐ ബി  പ്രിവന്റീവ് ഓഫീസർ V രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ വൈശാഖ്, എം അർജുൻ, നിക്കോളാസ് ജോസ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.    ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഭാരത് ബെൻസ് ലോറിയിൽ വാഹനങ്ങളുടെ സ്പെയർ പാർട്സിന്റെ മറവിൽ 111 കിലോഗ്രാം കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. News

Image
മയക്കുമരുന്ന് കടത്ത്  കേസിലെ പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഭാരത് ബെൻസ് ലോറിയിൽ വാഹനങ്ങളുടെ സ്പെയർ പാർട്സിന്റെ മറവിൽ 111 കിലോഗ്രാം കഞ്ചാവ് കടത്തിയ യുവാക്കൾക്കാണ് കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 10/12/2020 ന് താമരശ്ശേരി കുമാരനല്ലൂർ സ്വദേശികളായ  സ്വാലിഹ് (28),  ഹാബിദ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.അനികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. വയനാട് അസിസ്റ്റന്റ്  എക്സൈസ് കമ്മീഷണർ ആയിരുന്ന സോജൻ സെബാസ്റ്റ്യൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ  പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ യു സുരേഷ് കുമാർ ഹാജരായി.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം പുന:സ്ഥാപിച്ചു: മന്ത്രി ജി.ആർ. അനിൽ. News

Image
            ഇ-പോസ് മുഖേന 29 മുതൽ റേഷൻ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി പൂർത്തിയാക്കി. എൻ.ഐ.സി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തി.              29 രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിലും റേഷൻ വിതരണം നടക്കും. മെയ് 3 വരെ ഈ സമയ ക്രമം തുടരും. മെയ് 5 വരെ ഏപ്രിലിലെ റേഷൻ വിതരണം ഉണ്ടായിരിക്കും. ആറിന് മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.             ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫീൽഡിൽ ഉണ്ടാകുമ

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. M Shajar took charge as the Chairman of Kerala State Youth Commission.

Image
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ഡോ. ചിന്താ ജെറോം രണ്ടു ടേം പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജര്‍ ചുമതലയേറ്റത്. പുതിയ ഉത്തരവാദിത്വം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂര്‍വമായി മുന്നോട്ട് പോകുമെന്നും എം ഷാജര്‍ പറഞ്ഞു. ചുമതല ഏറ്റെടുത്ത എം. ഷാജറിന് കമ്മീഷന്റെ നിയമാവലി മുന്‍ യുവജനകമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം കൈമാറി. ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കമ്മീഷന്‍ അംഗങ്ങളായ കെ.പി. പ്രമോഷ്, അഡ്വ. ആര്‍. രാഹുല്‍, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ഡോ. ഷിജുഖാന്‍, വി. എസ്. ശ്യാമ തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ണൂര്‍ എംഎം ബസാര്‍ പുറക്കുന്ന് സ്വദേശിയായ ഷാജര്‍ കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: അയാന്‍ ഹാദി, അയ്‌റ എമിന്‍.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ കെഎസ്ആർടിസി പരിസരത്തെ മാലിന്യം നിറഞ്ഞ ഓട ദേശീയപാത അധികൃതർ സന്ദർശിച്ചു. News

Image
കണ്ണൂർ : കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തെ ഓടകൾ മാലിന്യം നിറഞ് ഒഴുക്ക് നിലച്ചതും കവറിങ് സ്ലാബ് ഇല്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മേയർ ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് തുടർന്ന്  ദേശീയപാത അതോറിറ്റി ടീം ലീഡറും കൺസൾട്ടന്റുമായ ജഗദീഷ് എസ്, റെസിഡന്റ് എൻജിനീയർ എം വിശ്വനാഥം  എന്നിവർ പ്രസ്തുത സ്ഥലം സന്ദർശിച്ചു.  ബസ്സിന് കാത്തു നിൽക്കുന്നവരും മറ്റുമുള്ള ഏറെ തിരക്കേറിയ പ്രദേശത്ത് ഇത് ഗുരുതരമായ പ്രശ്നമാണെന്നും ദേശീയപാത പ്രോജക്ട് ഡയറക്ടറുമായി സംസാരിച്ചു അടുത്തയാഴ്ച തന്നെ മേയരുടെ സാന്നിധ്യത്തിൽ വിശദമായ യോഗം വിളിച്ചുചേർക്കുമെന്നും ദേശീയപാത അധികൃതർ അറിയിച്ചു. മേയർ അഡ്വ. ടി ഒ മോഹനൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർമാൻ അഡ്വ പി ഇന്ദിര, കൗൺസിലർമാരായ പി വി കൃഷ്ണകുമാർ,  പി കെ സാജേഷ് കുമാർ എന്നിവരോടൊപ്പം സംഘം സ്ഥലം സന്ദർശിച്ചത്. ഇതു സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ്  മേയർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടർക്കും, ദേശീയപാത അധികൃതർക്കും  പ്രശ്നപരിഹാരത്തിന്  കത്ത് നൽകിയത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsap

കാർ വാടകയ്ക്ക് കൊണ്ടുപോയി മറച്ചുവിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ കണ്ണപുരം പോലീസ് പിടികൂടി. News

Image
കണ്ണൂർ : കാർ വാടകയ്ക്ക് കൊണ്ടുപോയി മറച്ചുവിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ കണ്ണപുരം പോലീസ് പിടികൂടി. മയ്യിൽ നാറാത്ത് കുമ്മായക്കടവ്  ഖദീജ മൻസിൽ എ പി നിഹാദിനെ (24) യാണ് കണ്ണപുരം ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്നു പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ വീട് വളഞ്ഞ പോലീസ് വീടിന്റെ മുകളിലെ ബാത്റൂമിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞവർഷം നവംബറിൽ കണ്ണപുരം സ്വദേശിനിയുടെ കാർ കല്യാണ ആവശ്യത്തിനെന്നു പറഞ്ഞു എടുത്ത ശേഷം പ്രതി മലപ്പുറം സ്വദേശിക്ക് ഉടമ അറിയാതെ പണയപ്പെടുത്തുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആയിരുന്നു.പരാതിയിൽ കണ്ണപുരം പൊലീസ് കേസ് എടുക്കുകയായിരുന്നു. കൂട്ടുപ്രതികളായ മറ്റു രണ്ട് പേർ അന്ന് പിടിയിലായിരുന്നു. ഇയാൾ അപ്പോൾ ഒളിവിൽ പോയി. പരിയാരത്ത് ഇയാളുടെ പേരിൽ ഒരു വണ്ടി കളവ് കേസ്, കണ്ണൂരിൽ കളവ് കേസ്, കൊലപാതക കേസ്, വാഹനത്തിൽ ആയുധം വെച്ച് യാത്ര ചെയ്തതിന് കേസ്, കാസറഗോഡ് സ്റ്റേഷൻ, പയ്യന്നൂർ സ്റ്റേഷൻ, എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്.

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാഹനാപകടം : രണ്ടു യുവാക്കൾ മരിച്ചു.

Image
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ സ്വദേശി കാർത്തിക് (20) എരുമേലി സ്വദേശി അരവിന്ദ് (23) തുടങ്ങിയവർ ആണ് മരിച്ചത്. ഇരുമ്പുപാലം പത്താം മൈൽ കോളനിപ്പാലത്തിനു സമീപം ആണ്  അപകടം നടന്നത്. ഇവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സി.പി.ഐഎം ധർമ്മടം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും ധർമ്മടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.ശശി നിര്യാതനായി. News

Image
കണ്ണൂർ : സി.പി.ഐഎം ധർമ്മടം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും ധർമ്മടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ  കെ.ശശി (65) നിര്യാതനായി. 2010 മുതൽ 2018 വരെ ധർമ്മടം സാത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു. തലശേരി സഹകരണ ആശുപത്രി ഡയറക്ടറാണ്. മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു പിണറായി ഏരിയാ പ്രസിഡന്റായി പ്രവൃത്തിക്കുന്നു. കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറിയായി ദീർഘകാലം പ്രവൃത്തിക്കുകയുണ്ടായി. ധർമ്മടം ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം ഫോർമാനായി ജോലിയിൽ നിന്ന് വിരമിച്ചു. പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഇന്ന് സ്വർണവില കുറഞ്ഞു.

Image
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44600 രൂപയായി. ഒരു ഗ്രാമിന്   ഇന്ന് 20 രൂപ കുറഞ്ഞു 5575 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.   ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണൂർ ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി; പയ്യന്നൂർ, ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, മാങ്ങാട്ടുപറമ്പ്, പഴയങ്ങാടി തുടങ്ങി ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ആധുനിക ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി..

Image
കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ നവീകരണ പ്രവൃത്തികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. പയ്യന്നൂർ, ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, മാങ്ങാട്ടുപറമ്പ്, പഴയങ്ങാടി തുടങ്ങി ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ആധുനിക ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കും. സി എച്ച് സികളെ ബ്ലോക്ക് തല ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്-മന്ത്രി പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. അടിയന്തിര കൊവിഡ് ചികിത്സയുടെ ഭാഗമായി പൂർത്തീകരിച്ച അഞ്ച് കിടക്കകളുള്ള പീഡിയാട്രിക് ഐ സി യു, 42 കിടക്കകളുള്ള ആധുനിക പീഡിയാട്രിക് കെയർ സെന്റർ, സ്ത്രീകൾക്കായുള്ള പ്രത്യേക വാർഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ 1.90 കോടി രൂപ വിനിയോഗിച്ചാണ് പീഡിയാട്രിക് കെയർ സെന്ററിന്റെ പശ്ചാത്തല വികസനം നടത്തിയത്. 2.05 കോടി രൂപയുടെ ഉപകരണങ്ങളാണ് സെന്ററിൽ സ്ഥാപിച്

പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ മാനസികാരോഗ്യകേന്ദ്രം തുടങ്ങും: മന്ത്രി വീണാ ജോർജ്; നിലവിൽ കേരളത്തിൽ, ആയുർവേദ മാനസികാരോഗ്യ ചികിത്സക്കായി കോട്ടക്കൽ ആയുർവേദ മാനസികാരോഗ്യ കേന്ദ്രം മാത്രമാണുള്ളത്. News .

Image
പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ മാനസികാരോഗ്യകേന്ദ്രം തുടങ്ങും: മന്ത്രി വീണാ ജോർജ് പേ വാർഡ് ഉദ്ഘാടനം ചെയ്തു പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളജിൽ ആയുർവേദ മാനസികാരോഗ്യ കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഐ പി ബ്ലോക്കിന് മുകളിൽ പുതുതായി നിർമ്മിച്ച പേ വാർഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ കേരളത്തിൽ, ആയുർവേദ മാനസികാരോഗ്യ ചികിത്സക്കായി കോട്ടക്കൽ ആയുർവേദ മാനസികാരോഗ്യ കേന്ദ്രം മാത്രമാണുള്ളത്. കേരളത്തെ ഹെൽത്ത് ഹബ് ആക്കുന്നതിനായി ആയുർവേദ മേഖലയെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻതൂക്കം നൽകും. ആയുഷിന്റെ കീഴിലുള്ള 520 ആയുർവേദ കേന്ദ്രങ്ങൾ ഹെൽത്ത് ആൻഡ് വെൽനെസ് സെൻററുകൾ ആക്കി ഉയർത്തും. ആയുർവേദ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള യു ജി അക്കാദമിക് ബ്ലോക്ക് നിർമ്മിക്കാനുള്ള ആവശ്യം പരിഗണിച്ച് അതിന് വേണ്ട നടപടികൾ ഉടൻ തന്നെ ആരംഭിക്കും. നാഷണൽ ആയുഷ് മിഷന്റെ 1.92 കോടി രൂപ ചെലവഴിച്ചാണ് പേവാർഡ് നിർമ്മിച്ചത്. അറ്റാച്ച്ഡ് ബാത് റൂം സൗകര്യത്തോടു കൂടിയ 21 മുറികളും, ഒരു വി ഐ പി മുറിയും രണ്ട് ത

കണ്ണൂര്‍ സിറ്റി പോലീസ് അത് ലറ്റിക് മീറ്റിൽ ഡിഎച്ച്ക്യു കണ്ണൂർ സിറ്റി ചാമ്പ്യന്മാരായി. Kannur city police news

Image
കണ്ണൂർ : തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂര്‍ സിറ്റി പോലീസ് അത് ലറ്റിക് മീറ്റിൽ ഡിഎച്ച്ക്യു കണ്ണൂർ സിറ്റി  ചാമ്പ്യന്മാരായി. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ  ഏപ്രിൽ 26,27 തീയ്യതികളിലായി നടന്ന രണ്ടാമത്  കണ്ണൂര്‍ സിറ്റി പോലീസ് അത് ലറ്റിക് മീറ്റ് സമാപിച്ചു.  138 പോയിന്‍റ് കരസ്ഥമാക്കി ഡി എച്ച് ക്യു കണ്ണൂർ സിറ്റി ചാമ്പ്യന്മാരായി .  82 പോയിന്റ് കരസ്ഥമാക്കി കണ്ണൂര്‍ സബ്ബ്‌ ഡിവിഷൻ റണ്ണറപ്പായി , കണ്ണൂർ,തലശ്ശേരി, കൂത്തുപറമ്പ സബ്ബ് ഡിവിഷനുകളിലെ പോലീസ് സ്റ്റേഷനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍, ഡി എച്ച് ക്യു എന്നിവിടങ്ങളിലെ പോലീസ് സേനാംഗങ്ങള്‍ വിവിധ മത്സര വിഭാഗങ്ങളിലായി പങ്കെടുത്തു.മികച്ച രീതിയിൽ മാർച്ച്‌ ചെയ്ത പ്ലാട്ടൂൺ ആയി കൂത്തുപറമ്പ് സബ്ബ്‌ ഡിവിഷനെയും രണ്ടാമതായി ഡി എച്ച് ക്യു കണ്ണൂർ സിറ്റിയെയും തിരഞ്ഞെടുത്തു. 15 പോയിന്‍റുകള്‍ വീതം നേടി മരിയ ജോസ്  എസ്ഐ ഡി‌എച്ച്‌ക്യൂ കണ്ണൂർ സിറ്റി , സി.പി.ഒ അനുശ്രീ  ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സി.പി.ഒ ഷീജ കെ വി  കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ, കണ്ണൂര്‍ സബ്ബ് ഡിവിഷന്‍ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. നോർത്ത് സോണൽ ഐ ജി  നീരജ് കുമാർ ഗുപ്ത ഐ.പി.എസ് 

അനധികൃതമായി വാഹനത്തിൽ കോക്ക് ടെയിൽ ഉണ്ടാക്കി വിൽക്കുന്നു എന്ന് വീഡിയോ സഹിതം പരാതി കിട്ടിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ എക്‌സൈസ് ഒരാളെ അറസ്റ്റ് ചെയ്തു; പ്രതിയുടെ വീട്ടിൽ നിന്ന് മതിയായ ലൈസൻസോ പെർമിറ്റോ ഇല്ലാതെ സൂക്ഷിച്ചിരുന്ന 38.94 ലിറ്റർ ബിയറും,10.25 ലിറ്റർ വിദേശ മദ്യവും, വാഹനവും കസ്റ്റഡിയിലെടുത്തു. News

Image
അനധികൃതമായി വാഹനത്തിൽ കോക്ക് ടെയിൽ ഉണ്ടാക്കി വിൽക്കുന്നു എന്ന് വീഡിയോ സഹിതം പരാതി കിട്ടിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഒരാളെ അറസ്റ്റ് ചെയ്തു.  കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ താമസിക്കുന്ന ഇഷാൻ നിഹാലിനെ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ  വീട്ടിൽ നിന്ന് മതിയായ ലൈസൻസോ പെർമിറ്റോ ഇല്ലാതെ സൂക്ഷിച്ചിരുന്ന 38.94 ലിറ്റർ ബിയറും,10.25 ലിറ്റർ വിദേശ മദ്യവും, വാഹനവും കസ്റ്റഡിയിലെടുത്തു.  ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

എനിക്കൊരു തോക്ക് വേണം' വനസൗഹൃദ സദസ്സില്‍ വേറിട്ട ആവശ്യം. News

Image
തോക്ക് അല്ലെങ്കില്‍ തോക്കുള്ളയാളെ വേണമെന്ന ആവശ്യവുമായി പത്തനാപുരത്ത് നടന്ന വനസൗഹൃദ സദസ്സില്‍ വേറിട്ട ശബ്ദമായി അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ്. തന്റെ കണ്‍മുന്‍പില്‍ തൊഴിലാളികള്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാവുന്നെന്നും ഇതിന് പരിഹാരമായി തോക്കല്ലെങ്കില്‍ തോക്കുപയോഗിക്കുന്നയാളുടെ സേവനം വേണമെന്നുമായിരുന്നു മന്ത്രി എ കെ ശശീന്ദ്രനോടുള്ള അസീന മനാഫിന്റെ ആവശ്യം. നിലവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കാട്ടുപന്നിയെ വെടിവയ്ച്ചു കൊല്ലാന്‍ അനുവാദമുണ്ട്. എന്നാല്‍ തന്റെ കൈവശം തോക്കില്ലെന്ന് മാത്രമല്ല അത് ഉപയോഗിക്കാനും അറിയില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സേവനമെങ്കിലും ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്നും റൈഫിള്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ വഴി തോക്കുപയോഗിക്കുന്നയാളുടെ സേവനം ലഭ്യമാക്കാമെന്നും മന്ത്രി ഉറപ്പ്‌നല്‍കി. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. news

Image
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് ഒന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq