കണ്ണൂർ കെഎസ്ആർടിസി പരിസരത്തെ മാലിന്യം നിറഞ്ഞ ഓട ദേശീയപാത അധികൃതർ സന്ദർശിച്ചു. News
കണ്ണൂർ : കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തെ ഓടകൾ മാലിന്യം നിറഞ് ഒഴുക്ക് നിലച്ചതും കവറിങ് സ്ലാബ് ഇല്ലാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മേയർ ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് തുടർന്ന് ദേശീയപാത അതോറിറ്റി ടീം ലീഡറും കൺസൾട്ടന്റുമായ ജഗദീഷ് എസ്, റെസിഡന്റ് എൻജിനീയർ എം വിശ്വനാഥം എന്നിവർ പ്രസ്തുത സ്ഥലം സന്ദർശിച്ചു.
ബസ്സിന് കാത്തു നിൽക്കുന്നവരും മറ്റുമുള്ള ഏറെ തിരക്കേറിയ പ്രദേശത്ത് ഇത് ഗുരുതരമായ പ്രശ്നമാണെന്നും ദേശീയപാത പ്രോജക്ട് ഡയറക്ടറുമായി സംസാരിച്ചു അടുത്തയാഴ്ച തന്നെ മേയരുടെ സാന്നിധ്യത്തിൽ വിശദമായ യോഗം വിളിച്ചുചേർക്കുമെന്നും ദേശീയപാത അധികൃതർ അറിയിച്ചു. മേയർ അഡ്വ. ടി ഒ മോഹനൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർമാൻ അഡ്വ പി ഇന്ദിര, കൗൺസിലർമാരായ പി വി കൃഷ്ണകുമാർ, പി കെ സാജേഷ് കുമാർ എന്നിവരോടൊപ്പം സംഘം സ്ഥലം സന്ദർശിച്ചത്. ഇതു സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് മേയർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടർക്കും, ദേശീയപാത അധികൃതർക്കും പ്രശ്നപരിഹാരത്തിന് കത്ത് നൽകിയത്.
Comments