നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ നാടൻ ബോംബുകളും, കഞ്ചാവും, മാരകായുധങ്ങളുമായി പിടിയിലായി; എക്സൈസും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. News
ആലപ്പുഴയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ നാടൻ ബോംബുകളും, കഞ്ചാവും, മാരകായുധങ്ങളുമായി പിടിയിലായി. എക്സൈസും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.
പട്ടണക്കാട് സ്വദേശി സുജിത്ത്, കടക്കരപ്പള്ളി സ്വദേശി ജയേഷ് , ആലപ്പുഴ അലിശ്ശേരി സ്വദേശി നഫ്സൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല മാടയ്ക്കലുള്ള ജയേഷിൻ്റെ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപ്പനയും, ക്വട്ടേഷൻ പ്രവർത്തനവും നടത്തി വരികയായിരുന്നു പ്രതികൾ. ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ശേഖരിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഒരാഴ്ചയായി ഇവർ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
ചത്തനാട് ശ്മശാനത്തിന്റെ സമീപത്ത്, ഒരു വർഷം മുൻപ്, ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയെത്തുടർന്ന് ബോംബേറിൽ കണ്ണൻ എന്നൊരാൾ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സുഹൃത്തും സന്തത സഹചാരിയും ആയിരുന്നു ഇപ്പോൾ അറസ്റ്റിലായ വെളുമ്പൻ സുജിത്തും, നെപ്പ എന്നു വിളിക്കുന്ന നഫ്സലും.
കണ്ടെടുത്ത നാടൻ ബോംബുകൾ ആലപ്പുഴ ജില്ലാ ബോംബ് സ്ക്വാഡ് നിർവീര്യമാക്കുകയും പട്ടണക്കാട് പോലീസ് പ്രതികൾക്കെതിരെ ARMട & Explosive നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചേർത്തല എക്സൈസ് ഇൻസ്പെക്ടർ വി ജെ റോയി, പട്ടണക്കാട് പോലിസ് സബ് ഇൻസ്പെക്ടർ നിതിൻ രാജ്, എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ജി ഫെമിൻ, പ്രിവൻ്റീവ് ഓഫിസർമാരായ റോയി ജേക്കബ്ബ്, ജി അലക്സാണ്ടർ, പോലിസ് ASI കുഞ്ഞുമോൻ, ഗോപൻ, സി പി ഒ ജോളി മാത്യു ,വി ജോഷ്, ചേർത്തല എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ഷിമ്പു പി ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി എം ബിയാസ്, അനിൽകുമാർ കെ. അനിൽകുമാർ പി എ, ഹരീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ രഞ്ജനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments