അനധികൃതമായി വാഹനത്തിൽ കോക്ക് ടെയിൽ ഉണ്ടാക്കി വിൽക്കുന്നു എന്ന് വീഡിയോ സഹിതം പരാതി കിട്ടിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ എക്‌സൈസ് ഒരാളെ അറസ്റ്റ് ചെയ്തു; പ്രതിയുടെ വീട്ടിൽ നിന്ന് മതിയായ ലൈസൻസോ പെർമിറ്റോ ഇല്ലാതെ സൂക്ഷിച്ചിരുന്ന 38.94 ലിറ്റർ ബിയറും,10.25 ലിറ്റർ വിദേശ മദ്യവും, വാഹനവും കസ്റ്റഡിയിലെടുത്തു. News
അനധികൃതമായി വാഹനത്തിൽ കോക്ക് ടെയിൽ ഉണ്ടാക്കി വിൽക്കുന്നു എന്ന് വീഡിയോ സഹിതം പരാതി കിട്ടിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഒരാളെ അറസ്റ്റ് ചെയ്തു. കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ താമസിക്കുന്ന ഇഷാൻ നിഹാലിനെ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നിന്ന് മതിയായ ലൈസൻസോ പെർമിറ്റോ ഇല്ലാതെ സൂക്ഷിച്ചിരുന്ന 38.94 ലിറ്റർ ബിയറും,10.25 ലിറ്റർ വിദേശ മദ്യവും, വാഹനവും കസ്റ്റഡിയിലെടുത്തു.
Comments