കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഓവ് ചാലിലേക്ക് മലിന ജലം ഒഴുക്കിയ മിൽമ ബൂത്ത് നോട്ടീസ് നൽകിയ ശേഷം പൂട്ടിച്ചു; മിൽമ ബൂത്ത് പ്രവർത്തിച്ചിരുന്നതും വൃത്തി ഹീനമായ സാഹചര്യത്തിൽ. News
കണ്ണൂർ : കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഓവ് ചാലിലേക്ക് മലിന ജലം ഒഴുക്കിയ മിൽമ ബൂത്ത് നോട്ടീസ് നൽകിയ ശേഷം പൂട്ടിച്ചു. മിൽമ ബൂത്ത് പ്രവർത്തിച്ചിരുന്നതും വൃത്തി ഹീന മായ സാഹചര്യത്തിൽ ആയിരുന്നു.തുടർച്ചയായി മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നേരത്തെയും ഈ സ്ഥാപനത്തിന് നോട്ടീസ് നൽകിയിരുന്നു. ഇവിടുത്തെ ഓടകളിൽ മലിനജലം കെട്ടിക്കിടക്കുന്നതും ഓടകൾക്ക് കവറിംഗ് സ്ലാബ് ഇല്ലാത്തതും സംബന്ധിച്ച് പത്ര വാർത്തകൾ വന്നതിനെ തുടർന്ന് പ്രസ്തുത സ്ഥലം ദേശീയപാതയുടെ പരിധിയിൽ ആയതിനാൽ ദേശീയപാത അധികൃതർക്ക് മേയർ പരാതി നൽകിയതിനെ തുടർന്ന് ഇന്ന് വൈകുന്നേരം ദേശീയപാത അധികൃതർ ഇവിടം സന്ദർശിക്കാൻ എത്തിയപ്പോൾ മേയരുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും കൗൺസിലർ മാരുടെയും കണ്മുന്നിൽ വച്ച് ഇവിടെ മലിനജലം ഒഴുക്കി വിട്ടിരുന്നു. തുടർന്നാണ് മേയരുടെ നിർദ്ദേശപ്രകാരം കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും മലിനജലം ഒഴുക്കി വിട്ടതും ശ്രദ്ധയിൽ പെട്ടന്ന് തുടർന്നു സ്ഥാപനം അടച്ചു പൂട്ടാൻ നോട്ടീസ് നൽകുകയായിരുന്നു. പരിശോധനക്ക്
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പി പത്മ രാജൻ,
പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, കെ. രാധാമണി എന്നിവർ നേതൃത്വം നൽകി
Comments