Posts

Showing posts from January, 2023

ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി വീണാ ജോർജ് ; നാളെ മുതൽ ശക്തമായ പ്രവർത്തനങ്ങളും പരിശോധനകളും

Image
*നടപടി ഫെബ്രുവരി 16 മുതൽ *കേരളം സുരക്ഷിത ഭക്ഷണ ഇടം' ആക്കാൻ നമുക്കൊന്നിക്കാം *ഫെബ്രുവരി 1 മുതൽ ശക്തമായ പ്രവർത്തനങ്ങളും പരിശോധനകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി  16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി. അതേസമയം ഫെബ്രുവരി ഒന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെൽത്ത് കാർഡില്ലാത്തവർക്ക് ഫെബ്രുവരി  15നകം കാർഡ് ഹാജരാക്കുവാൻ നിർദേശം നൽകും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട

കൈക്കൂലിയായി രൂപയും ഐഫോണും; ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്ന സബ് ഇൻസ്പെക്ടരെയും ഏജന്റിനെയും വിജിലൻസ് പിടികൂടി.

Image
മലപ്പുറം : ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്ന സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിൽ അന്വേഷണത്തിലിരിക്കുന്ന വഞ്ചനാ കേസ്സിലെ  പ്രതിയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങവേ  പോലീസ് സബ് ഇൻസ്പെക്ടറായ സുഹൈലിനേയും ഏജന്റ്  മഞ്ചേരി സ്വദേശി മുഹമ്മദ് ബഷിറിനേയും ഇന്ന് (31.01.2023)-ൽ വിജിലൻസ് പിടികൂടി. 2017-ൽ മലപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ്സിലെ പ്രതിയായ പരാതിക്കാരന് 2019-ൽ  കേരള ഹൈക്കോടതി  വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നതും  എന്നാൽ കോവിഡ് കാരണം  പോലീസ് സ്റ്റേഷനൽ ഹാജരാകാൻ കഴിയാതിരുന്ന പരാതിക്കാരൻ  വ്യവസ്ഥകൾ ലഘൂകരിച്ച് നൽകാൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമാകുന്നു. ഈ അപേക്ഷ  ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവേ  മറ്റൊരു കേസ്സിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാംഗ്ളൂരിൽ പോയ സബ് ഇൻസ്പെക്ടർ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കുകയും കോടതി ഉടൻ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരനെതിരെ വേറെയും വാറണ്ടുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും കൈക്കൂലിയായി  I-Phone 14 വാങ്ങി സുഹൈൽ

കണ്ണൂർ മെഡിക്കൽ കോളേജിൽ 124 ഡോക്ടർമാരുടെ ഇന്റഗ്രേഷൻ പൂർത്തിയാക്കി: മന്ത്രി വീണാ ജോർജ്.

Image
കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ  124  അധ്യാപകരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.  36  പ്രൊഫസർ , 29  അസോസിയേറ്റ് പ്രൊഫസർ , 35  അസിസ്റ്റന്റ് പ്രൊഫസർ , 24  ലക്ചറർ എന്നീ തസ്തികകളിലുള്ള ഡോക്ടർമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്.  508  നഴ്സുമാരുടെ ഇന്റഗ്രേഷൻ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ,  പരിയാരം ദന്തൽ കോളേജ് ,  അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ,  പരിയാരം കോളേജ് ഓഫ് നഴ്സിംഗ് ,  സഹകരണ ഹൃദയാലയ ,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടക്കുന്നതിനായി  1551  തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ട അധ്യാപക ,  നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികളാണ് പൂർത്തീകരിച്ചത്.

വൈദ്യുതി മുടങ്ങും - ബുധനാഴ്ച, 01 ഫെബ്രുവരി 2023

Image
^ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ ഉറുമ്പച്ചൻകോട്ടം, കുറ്റിക്കകം താഴെ മണ്ഡപം, ഏഴര ഭാഗങ്ങളിൽ ഫെബ്രുവരി ഒന്ന് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും കിഴുത്തള്ളി, എസ് എൻ കോളേജ്, താഴെ ചൊവ്വ ഗേറ്റ് ഭാഗങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെയും വനിത ഐ ടി ഐ, എയർടെൽ തോട്ടട, ജെ ടി എസ്, രാജൻ പീടിക, സെന്റ്ഫ്രാൻസിസ് ഭാഗങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.  ^ മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കട് വലിയപള്ളി, ഏഴുംവയൽ, ഊരടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണി മുതൽ ആറ് മണി വരെ വൈദ്യുതി മുടങ്ങും.  ^ കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല ഈസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഒന്നിന് രാവിലെ ഏഴ് മണി മുതൽ 11 വരെയും വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.  ^ ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കാളാംതോട്, ഉരുവച്ചാൽ, ഇടപ്പഴശ്ശി, കാക്കട്ടുപറമ്പ്, ഈശ്വരോത്ത് അമ്പലം പ്രദേശങ്ങളിൽ ഫെബ്രുവരി ഒന്നിന് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ^ ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പരിപ്പായി, കക്കാരാക്കുന്

ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

Image
തൃശൂർ : തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്.  ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം.  തൃശൂർ എം.ഓ. റോഡ് ജംഗ്ഷനു സമീപം വെച്ച് ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാൾ ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.  തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ ചാലക്കുടിയിൽ നിന്നും പിടികൂടിയത്.  അന്വേഷണ സംഘാംഗങ്ങൾ:  അസി. സബ് ഇൻസ്പെക്ടർ ദുർഗ്ഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ പി. ഹരീഷ് കുമാർ, വി.ബി ദീപക്, പി.ജിതിൻ (ക്യാമറ കൺട്രോൾ റൂം), സുഹൈൽ ബാസിത്ത് (സൈബർ വിഭാഗം).

ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന 30 കിലോഗ്രാം കഞ്ചാവ് കാസർക്കോട് മിയാപദവിലുള്ള പണി പൂർത്തിയാകാത്ത വീട്ടിൽ നിന്നും പിടികൂടി; കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആൾട്ടോ കാർ, വ്യാജ നമ്പർ പ്ളേറ്റുകൾ, ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികൾ എന്നിവയും കസ്റ്റഡിയിലെടുത്തു.

Image
കാസർക്കോട്: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും  കാസർക്കോട് സർക്കിൾ സംഘവും ചേർന്ന് ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന 30 കിലോഗ്രാം കഞ്ചാവ് കാസർക്കോട് മിയാപദവിലുള്ള പണി പൂർത്തിയാകാത്ത വീട്ടിൽ നിന്നും  പിടികൂടി. വീടിന്റെ ഉടമസ്ഥനായ മിയാപദവ് സ്വദേശി മുഹമ്മദ്‌ മുസ്തഫ  എന്നയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആൾട്ടോ കാർ, വ്യാജ നമ്പർ പ്ളേറ്റുകൾ,  ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികൾ എന്നിവയും കസ്റ്റഡിയിലെടുത്തു.  അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ  ടി. അനികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ  സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, കാസർക്കോട് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ഐസക്, എക്സൈസ് ഇൻസ്പെക്ടർമാരായ കെ. വി.വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ് ,എസ് മധുസൂദനൻ നായർ , പ്രിവന്റിവ് ഓഫീസർമാരായ രവീന്ദ്രൻ (ഹോസ്ദുർഗ് സർക്കിൾ ഓഫീസ് ), സുരേഷ്ബാബു (EE &ANSS കാസർക്കോട് ), സുധീന്ദ്രൻ, സുനീഷ്മോൻ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി, സുബിൻ,വിശാഖ്, രജിത്, ജിതിൻ, ശരത്, സനേഷ്കുമാർ എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു

ഇന്ന് മുതൽ ഫെബ്രുവരി 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ അടിയന്തര നിർദ്ദേശം .

Image
2023  ജനുവരി 31 മുതൽ ഫെബ്രുവരി 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ അടിയന്തര നിർദ്ദേശവും നൽകിയിരിക്കുന്നു.  തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തിൻറെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവർ 2023 ജനുവരി 31 നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിക്കുന്നു. മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. – ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളി

പ്രാദേശിക അവധി.

Image
ആലപ്പുഴ: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും. 

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

Image
ആലപ്പുഴ : പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (93) നിര്യാതനായി. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം ആറിന് പാനൂർ വരവ്കാട് ജുമാ മസ്ജിദിൽ നടക്കും. അമീറുൽ ഖുത്വബാ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1930 ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ ജനനം. വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ് 1960കള്‍ പ്രഭാഷണ വേദികളിൽ തിളങ്ങിനിന്നയാളാണ് അദ്ദേഹം.മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞ് മൗലവി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഡ്വ. മുജീബ്, ജാസ്‌മിൻ, സുഹൈൽ, സഹൽ, തസ്‌നി.

രണ്ടാം നിലയിലെ ഓഫീസിൽ എത്താൻ ബുദ്ധിമുട്ടിയ ഭിന്നശേഷി ജീവനക്കാരന് നാട്ടിലേക്ക് സ്ഥലം മാറ്റം ; ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്നതുമായ ഓഫീസ് കണ്ടെത്തിയാണ് മാറ്റം നടത്തിയത്, ഭിന്നശേഷിക്കാരായ ജീവനക്കാരോട് സഹാനുഭൂതിയോടെ പെരുമാറുന്ന സർക്കാർ നയങ്ങളുടെ ഭാഗമാണ് നടപടിയെന്നും മന്ത്രി.

Image
  ഭിന്നശേഷിക്കാരനായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഹെഡ് ക്ലർക്ക് ജെയ്‌സൺ വി എൻ എന്ന ജീവനക്കാരന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെക്ക് സ്ഥലം മാറ്റം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ ജെയ്‌സണ് സ്ഥലം മാറ്റം ലഭിച്ച പാറക്കടവ് പഞ്ചായത്ത് ഓഫീസ് രണ്ടാം നിലയിലായതിനാലുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ജെയ്‌സന്റെ വീടിന് അടുത്തുള്ളതും, ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്നതുമായ ഓഫീസ് കണ്ടെത്തിയാണ് മാറ്റം നടത്തിയത്. ഭിന്നശേഷിക്കാരായ ജീവനക്കാരോട് സഹാനുഭൂതിയോടെ പെരുമാറുന്ന സർക്കാർ നയങ്ങളുടെ ഭാഗമാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസുകളും ഭിന്നശേഷി സൗഹൃദമാണെന്ന് ഭരണ സമിതികൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.ആലങ്ങോട് പഞ്ചായത്തിലെ ഹെഡ് ക്ലർക്കായി പ്രവർത്തിക്കുകയായിരുന്നു ജെയ്‌സൺ. അവിടെ മൂന്ന് വർഷം പൂർത്തിയാക്കിയിരുന്നെങ്കിലും ജെയ്‌സൺ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നില്ല. മൂന്ന് വർഷം കഴിഞ്ഞവരെ എല്ലാവരെയും സ്ഥലം മാറ്റണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി കരട് പട്ടികയിൽ ജെയ്‌സണെ വാരപ്പെട്ടി ഗ്രാമപഞ്ചായത്തില

കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
* കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ താവക്കര, വെയർഹൗസ്, സെൻട്രൽ അവന്യു, അർബൻ വുഡ്, ആശിർവാദ്, താവക്കര യു പി സ്‌കൂൾ, സുന്നി കോംപ്ലക്സ് യാത്രീ നിവാസ്, ഡി ഐ ജി ഓഫീസ് എന്നിവിടങ്ങളിൽ ജനുവരി 31ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും. മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഓടമുട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 31 ചൊവ്വ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. * തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ അഞ്ചുക്കണ്ടിക്കുന്ന്, അഞ്ചുക്കണ്ടി റൈസ് മിൽ, ഹെറിറ്റേജ് ഹോംസ്, വെസ്റ്റ് ബേ, പൂച്ചാടിയൻവയൽ, ചിറക്കൽക്കുളം, ജുമാഅത്ത് എന്നിവിടങ്ങളിൽ ജനുവരി 31ന് രാവിലെ 8.15 മുതൽ വൈകിട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.

മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് സമുചിതമായ യാത്രയയപ്പ് നൽകി.

Image
കണ്ണൂർ : മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്ന്  വിരമിക്കുന്ന എസ്ഐ പി.പി ഗോവിന്ദന് മയ്യിൽ സ്റ്റേഷനിലെ സഹ പ്രവർത്തകർ  സമുചിതമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് പരിപാടി കണ്ണുർ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണർ ടി.കെ രത്നകുമാർ ഉദ്‌ഘാടനം ചെയ്‌തു.  സഹപ്രവർത്തകർ നല്‌കിയ സ്നേഹോപഹാരവും അസിസ്റ്റന്റ് കമ്മീഷണർ പി.പി ഗോവിന്ദന് കൈമാറി. മയ്യിൽ ഇൻസ്‌പെക്ടർ   ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. എസ്. ഐ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. എസ്ഐ ദിനേശൻ, എ.എസ്.ഐമാരായ മനു, അസ്ക്കർ, പ്രദീപൻ, അനിൽ, സന്തോഷ്, സുധാകരൻ. സി.പി.ഒ.മാരായ ബിഗേഷ്, ജിംന തുടങ്ങിയവർ സംസാരിച്ചു. എ.എസ്.ഐ രാജേഷ് നന്ദിയും പറഞ്ഞു. എസ്ഐ ഗോവിന്ദൻ മറുപടി പ്രസംഗം നടത്തി. - അബൂബക്കർ പുറത്തീൽ. For News Contact : +91 8111988877

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ച്ച് മൂന്ന്, 15, 28 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.

Image
പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ച്ച് മൂന്ന്, 15, 28 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും. കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, എസ്.എ.പി എന്നീ ബറ്റാലിയനുകളിലെ  പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ മാര്‍ച്ച് മൂന്നിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 ആണ്. മലപ്പുറം, കോട്ടയം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ മാര്‍ച്ച് 15 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ഫെബ്രുവരി 22ന് മുമ്പ് ലഭിക്കണം. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ മാര്‍ച്ച് 28 നാണ് പരിഗണിക്കുന്നത്. പരാതികള്‍ മാര്‍ച്ച് 10ന് മുമ്പ് ലഭിക്കണം. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC Talks  with  Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ ന

കാക്കനാട് ലഹരി മാഫിയക്കെതിരെ എക്സൈസിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഹരി മാഫിയ സംഘത്തിലെ പ്രധാനിയെ പിടികൂടി, പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ അതീവ ആക്രമണ സ്വഭാവമുള്ള സൈബീരിയൻ ഹസ്കി എന്ന വിദേശ ഇനം നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ശ്രമം.

Image
കാക്കനാട് ലഹരി മാഫിയക്കെതിരെ എക്സൈസിന്റെ സർജിക്കൽ സ്ട്രൈക്ക്.  തുതിയൂരിൽ തമ്പടിച്ച് ലഹരി വിൽപ്പന നടത്തി വന്ന ലഹരി മാഫിയ സംഘത്തിലെ പ്രധാനിയെ പിടികൂടി. കാക്കനാട് നിലംപതിഞ്ഞ മുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ യും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ അതീവ ആക്രമണ സ്വഭാവമുള്ള സൈബീരിയൻ ഹസ്കി എന്ന വിദേശ ഇനം നായയെ ഉപയോഗിച്ച് ഇയാൾ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു. തുതിയൂർ സെന്റ് ജോർജ്ജ് കപ്പേള റോഡിലെ ഒരു വീട്ടിൽ ഐ.ടി ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് ഇയാൾ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇൻഫോ പാർക്ക് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡേയ്ക്കും എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിനും സൂചന ലഭിച്ചിരുന്നു. ഇയാൾ തുതിയൂരിൽ  താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും എവിടെയെന്ന് കൃത്യമായി കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല.  ഇയാൾ താമസം തുടങ്ങിയ അന്നു മുതൽ റൂമിന് പുറത്ത് ഇറങ്ങിയിരുന്നില്ല. ഓൺലൈൻ മുഖേന ഭക്ഷണം ഓർഡർ ചെയ്ത്  കഴിച്ചിരുന്ന ഇയാളെ ആരും തന്നെ വീട

പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍സ്) : ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി 6 മുതല്‍

Image
പോലീസ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍സ്) (കാറ്റഗറി നമ്പര്‍ 250/2021) തസ്തികയിലേക്ക് കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി (592 പേര്‍) ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും ഫെബ്രുവരി 6, 7, 8, 9, 10 എന്നീ തീയതികളില്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും, 8, 9, 10 തീയതികളില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിലും രാവിലെ അഞ്ച് മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ അഞ്ചിന് തന്നെ കായികക്ഷമതാ പരീക്ഷ കേന്ദ്രത്തില്‍ എത്തണം. നിശ്ചിത തീയതിയില്‍ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസര്‍ അറിയിച്ചു.

പോളണ്ടിൽ കുത്തേറ്റു മരിച്ച സൂരജിൻ്റെ കുടുംബത്തെ മന്ത്രി കെ രാജൻ സന്ദർശിച്ചു; ഏറ്റവും വേഗതയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കുന്നതിന് നോർക്കയുമായി ബന്ധപ്പെട്ടെന്നും മന്ത്രി.

Image
തൃശൂർ : പോളണ്ടിൽ കുത്തേറ്റു മരിച്ച ഒല്ലൂർ സ്വദേശി സൂരജിൻ്റെ കുടുംബത്തെ റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. ചിറ്റിശ്ശേരി സ്മരണ ജംഗ്ഷനിലെ ഓട്ടുകമ്പനിക്ക് സമീപത്തെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.  ഏറ്റവും വേഗതയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കുന്നതിന് നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് അറിയിച്ചിട്ടുണ്ട്.  മലയാളി അസോസിയേഷനുകളും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് രംഗത്തുണ്ട്. സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്  ഇടപെടുന്നുണ്ടെന്നും സംഭവത്തിൽ നിയമപരമായി ചെയ്യേണ്ട എല്ലാ നടപടികളും സർക്കാർ വേഗത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂരജിന്റെ അച്ഛൻ മുരളീധരൻ, അമ്മ സന്ധ്യ, സഹോദരി സൗമ്യ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ മന്ത്രി നേരിൽ കണ്ടു. കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി എസ് ബൈജു, തലോർ സഹകരണബാങ്ക്

Gold seized at Kannur airport കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇരിക്കൂർ, കാസർക്കോട് സ്വദേശികളായ രണ്ടുപേരിൽ നിന്നായി 1299 ഗ്രാം സ്വർണം പിടികൂടി.

Image
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും രണ്ടുപേരിൽ നിന്നായി 1299 ഗ്രാം സ്വർണം പിടികൂടി. എയർ ഇന്റലിജൻസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ  പരിശോധനയിൽ മസ്‌കറ്റിൽ നിന്ന് വന്ന ജി 8 56 വിമാനത്തിലെ ഇരിക്കൂർ സ്വദേശിനിയിൽ നിന്നും പർദ്ദയിൽ ഒളിപ്പിച്ച നിലയിൽ  24,92,802 രൂപയുടെ 500 ഗ്രാം സ്വർണം  പിടികൂടിയത്. മറ്റൊരു പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിആർഐ, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ദുബായിൽ നിന്ന് വന്ന ഐഎക്സ് 748 വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് നസീദ് എന്ന യാത്രക്കാരനെ തടയുകയും ഇയാളിൽ നിന്നും 45,43,913 രൂപ വിലവരുന്ന 799 ഗ്രാം  സ്വർണം പിടികൂടുകയും ആയിരുന്നു. 2 മെറ്റൽ ബാറുകളുടെ രൂപത്തിൽ രണ്ട് എമർജൻസി ലൈറ്റുകളുടെ ബാറ്ററി കാബിനറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, എസ് ഗീതാകുമാരി, ഇൻസ്‌പെക്ടർമാരായ രാംലാൽ, സിലീഷ്, സൂരജ് ഗുപ്ത,  ഹെഡ് ഹവിൽദാർ ഓഫിസ് സ്റ്റാഫുകളായ ഗിരീഷ്,  ഹരീഷ്, ശിശിര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം  പിടികൂടിയത്. അബൂബക്

കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്.

Image
കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ലഹരി കേസുകളിൽ ഉൾപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്സൈസിന്റെ സർവ്വേ റിപ്പോർട്ട് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗൺസിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസിൽ താഴെയുള്ളവരാണ്. എക്സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയൻ, സൈക്കോളജിസ്റ്റ് റീജാ രാജൻ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. പൊതുജനങ്ങൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട വിപുലമായ ഒരു സർവേ എസ്. പി. സി കേഡറ്റുകളുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരിൽ നിന്ന് വിവരം ശേഖരിക്കും. വിദ്യാർഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ആദിവാസി- തീരദേശ വാസികൾ, അതിഥി തൊഴിലാളികൾ, ഐ.റ്റി പ്രൊഫഷണലുകൾ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമായ 26 വിഭാഗങ്ങളിൽ നിന്നാണ് ഇതിനായി വിവരം ശേഖരിക

കണ്ണൂർ ജില്ലാ ആശുപത്രി ജീവനക്കാരനെ കയ്യെറ്റം ചെയ്ത നടപടിയിൽ എൻജിഒ അസോസിയേഷൻ കണ്ണൂർ ടൗൺ ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു.

കണ്ണൂർ : കഴിഞ്ഞദിവസം  ജില്ല ആശുപത്രി ട്രൊമ കെയർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് ഓഫീസർ മുഹമ്മദ് ഷെമീറിനെ രോഗിയുടെ സഹായി കയ്യേറ്റം ചെയ്തതിൽ എൻജിഒ അസോസിയേഷൻ കണ്ണൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.  ജീവനക്കാർ സുഗമമായി ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് അധികൃതർ തയ്യാറാവണം എന്നും ടൗൺ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രാജേഷ് ഖന്ന , സംസ്ഥാന സെക്രട്ടറി എം.പി ഷനീജ് , ജില്ലാ സെക്രട്ടറി വി സത്യൻ തുടങ്ങിയവർ സംസാരിച്ചു.  ബ്രാഞ്ച് പ്രസിഡണ്ട് സുജേഷ് കെ കെ അദ്ധ്യഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കിഷോർ കുമാർ സി കെ സ്വാഗതവും ബ്രാഞ്ച് ട്രഷറർ ബിനോയ് വി പി നന്ദിയും പറഞ്ഞു.

വഴിയരികിൽ വാഹനം നിർത്തിഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ : മുന്നറിയിപ്പുമായി കേരള പോലീസ്.

Image
വഴിയരികിൽ വാഹനം നിർത്തിഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ,  മുന്നറിയിപ്പുമായി കേരള പോലീസ്. കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. കേരള പോലീസ് ഫേസ്‌ബുക്ക് പോസ്റ്റ് പൂർണമായും  :  വഴിയരികിൽ വാഹനം നിർത്തി ഡോര്‍ തുറക്കുമ്പോള്‍ നിങ്ങള്‍ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും നമ്മള്‍ അത് മറന്നു പോകുകയാണ് പതിവ്. എന്നാല്‍ ഇത് അപകടങ്ങള്‍ വിളിച്ച് വരുത്തുകയാണ്. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ വാഹനം പാതയോരത്തു നിര്‍ത്തിയാല്‍ റോഡിലേക്കുള്ള ഡോര്‍ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍ ഇടതു കൈ ഉപയോഗിച്ച് ഡോര്‍ പതിയെ തുറക്കുക. അപ്പോള്‍ പൂര്‍ണമായും ഡോര്‍ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകര്‍ത്തെറിയുന്നത് ഒരു  ജീവനാകും.

സൈറ്റ് സൂപ്പര്‍വൈസര്‍ ഒഴിവ്.

Image
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് സൂപ്പര്‍വൈസറുടെ ഒഴിവ്. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം / ഡിപ്ലോമ. പ്രായപരിധി 18നും 36നും മദ്ധ്യേ. (പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും). പ്രതിമാസ ശമ്പളം 16,000 രൂപ. അഭിമുഖം ജനുവരി 31ന് രാവിലെ 11ന് കോളേജ് ഓഫീസില്‍. ഫോണ്‍ 04994 250290.

റേഡിയോഗ്രാഫര്‍, വളണ്ടിയര്‍ ഒഴിവ്.

Image
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (യോഗ്യത റേഡിയോഗ്രാഫി ഡിഗ്രി / ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഡെന്റല്‍ എക്‌സറേയിലും, സി.ടി.സ്‌കാനിലും പ്രവൃത്തി പരിചയം അഭികാമ്യം), വളണ്ടിയര്‍ (ഒഴിവ് മൂന്ന് മാസം) (യോഗ്യത പ്രധാന്‍മന്ത്രി കൗശല്‍ കേന്ദ്രയുടെ കീഴില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ക്രാഷ് കോഴ്‌സ് പാസ്സാവണം) എന്നിവരുടെ ഒഴിവ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു പകര്‍പ്പും സഹിതം ജനുവരി 31ന് രാവിലെ 10.30ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍ 04994 230080.

ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി ; ഓൺലൈൻ ലോട്ടറി കളിച്ച് പലരും ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിൽ വിശ്വാസ്യതയും സുതാര്യതയും ഉള്ള സർക്കാർ ലോട്ടറിയുടെ പ്രചാരം വർധിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് മന്ത്രി.

Image
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ  ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങൾക്ക് നൽകുന്ന ബീച്ച് അംബ്രല്ലയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1000 പേർക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റ്/വിൽപ്പനക്കാർക്ക് 200 മുച്ചക്ര സ്‌കൂട്ടർ വിതരണത്തിന് തയ്യാറായതായി മന്ത്രി അറിയിച്ചു. ഇതിനുപുറമേ ലോട്ടറി തൊഴിലാളികൾക്ക് യൂണിഫോം വിതരണവും നടത്തും. ലോട്ടറി വകുപ്പിന്റെ ഓഫീസുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഭിന്നശേഷി സൗഹൃദമാക്കുക എന്നീ നടപടികളും സർക്കാർ പരിഗണനയിലാണ്. സർക്കാർ ലോട്ടറിയുടെ സുരക്ഷാ ഫീച്ചറുകൾ വർധിപ്പിച്ച് പ്രചാരം വർധിപ്പിക്കാനും ആലോചനയുണ്ട്. ഓൺലൈൻ ലോട്ടറി കളിച്ച് പലരും ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിൽ വിശ്വാസ്യതയും സുത

വിവേക് എക്സ്പ്രസ്സിൽ നിന്നും ഇറങ്ങിയോടിയ കഞ്ചാവ് കടത്തുകാരനെ റെയിൽവേ പോലീസും എക്സൈസും ചേർന്ന് പ്ലാറ്റുഫോമിൽ നിന്ന് പിടികൂടി.

Image
പാലക്കാട്‌ : വിവേക് എക്സ്പ്രസ്സിൽ നിന്നും ഇറങ്ങിയോടിയ കഞ്ചാവ് കടത്തുകാരനെ റെയിൽവേ പോലീസും എക്സൈസും ചേർന്ന് പ്ലാറ്റുഫോമിൽ നിന്ന് പിടികൂടി. പാലക്കാട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. സിസിലിയ പൈക എന്ന് പേരുള്ള ഒഡിഷ സ്വദേശിയാണ് പിടിയിലായത്.  5.3 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. ഉടമസ്ഥനില്ലാത്ത നിലയിൽ 450 ഗ്രാം ചരസ്, 1 കി.ഗ്രാം കഞ്ചാവ് എന്നിവയും ഇന്നലെ നടന്ന സംയുക്ത പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് റെയിഞ്ച് ഇൻസ്‌പെക്ടറുടെ സംഘവും റെയിൽവേ പോലീസും ചേർന്നാണ് പരിശോധനകൾ നടത്തിയത്.

പുനർലേലം.

Image
തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള നെടുപുഴ സ്റ്റേഷനിൽ അവകാശികളില്ലാതെ സൂക്ഷിച്ച് വെച്ചിരിക്കുന്ന 20 ഗ്രാം സ്വർണ്ണം ഫെബ്രുവരി 4ന് രാവിലെ 11 മണിക്ക് നെടുപുഴ പൊലീസ്  സ്റ്റേഷനിൽ പരസ്യമായി പുനർലേലം / ടെണ്ടർ  വഴി വിൽപന നടത്തും. ലേലം  തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ്  നിരതദ്രവ്യം 1000 രൂപ അടച്ച് രസീത് വാങ്ങേണ്ടതാണ്. സ്വർണ്ണം വാങ്ങാൻ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ ഫെബ്രുവരി 3ന് വൈകിട്ട് 4 മണിക്ക് മുമ്പായി തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലോ തൃശൂർ അസിസ്റ്റൻ്റ് കമ്മിഷണറുടെ ഓഫീസിലോ അയക്കണം. ഫോൺ : 0487 2423511

മഞ്ചേരിയിൽ ഉത്തരമേഖലാ സ്ക്വാഡ് രണ്ടു കേസുകളിലായി നാലു കിലോയിലധികം കഞ്ചാവ് പിടികൂടി : മൂന്നുപേർ അറസ്റ്റിൽ.

Image
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ നെല്ലി പറമ്പ്  വച്ച് 2.093 കിലോഗ്രാം  കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശിയായ സാഹേബിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ മഞ്ചേരി റെയ്ഞ്ച് ഇൻസ്പെക്ടർ ഷിജു അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.പാണായി ഭാഗത്തുവച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വരികെയായിരുന്ന 2 കിലോഗ്രാം കഞ്ചാവും എക്സൈസ് പിടികൂടി. എടരിക്കോട് തടത്തിൽ വീട്ടിൽ കോയയും പശ്ചിമബംഗാൾ സ്വദേശി ബാബർ അലി ഷൈക്കും ഈ കേസിൽ അറസ്റ്റിൽ ആയി. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ഷാജി ആണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, ഷബീർ അലി, ഷംനാസ്, പ്രിവന്റീവ്  ഓഫീസർമാരായ സുരേഷ് ബാബു, ഷിബുശങ്കർ(സൈബർ സെൽ ), അബ്ദുൽ വഹാബ്, ആസിഫ് ഇഖ്ബാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷബീറലി ഷംനാസ്, അഖിൽദാസ്, വിനീത്, അക്ഷയ്, എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

കണ്ണൂർ അർബൻ നിധി എടിഎം തട്ടിപ്പ് കേസിൽ ഡയറക്ടർ ആന്റണി അറസ്റ്റിൽ.

Image
കണ്ണൂർ : കണ്ണൂർ അർബൻ നിധി എടിഎം തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കേക്കാട് നാരായണങ്ങടി വെള്ളാറ  ഹൗസിൽ  വി. എ ആന്റണി സണ്ണി (40) ആണ് അറസ്റ്റിലായത്. ടൗൺ ഇൻസ്‌പെക്ടർ പിഎ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ - കണ്ണൂർ (ശനിയാഴ്ച, 27 ജനുവരി 2023

Image
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ മുനീർ മൊട്ട, പോസ്റ്റ് ഓഫീസ്, ഓയിൽ മിൽ, ആയുർവേദ ഹോസ്പിറ്റൽ, ജസീന്തചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 28 ശനി രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12.30 വരെയും മാടായിപ്പാറ, മാടായി കാവ്, വെങ്ങര, ചെമ്പല്ലിക്കുണ്ട്, ശാസ്താ നഗർ എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5 30 വരെയും വൈദ്യുതി മുടങ്ങും.

ജനമൈത്രി പോലീസിൻ്റെ ഇടപെടൽ ഒറ്റപ്പെട്ടുപോയ ദമ്പതികൾക്ക് ആശ്രയമായി എളയാവൂർ സി.എച്ച്.സെൻ്റർ .

Image
കണ്ണൂർ: റിപ്പബ്ലിക് ദിനത്തിൽ ജനമൈത്രി പോലീസിന്റെ അഭ്യർത്ഥന മാനിച്ച് ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകയായി പ്രവർത്തിച്ചു വരുന്ന എളയാവൂർ സി.എച്ച്.സെൻ്റർ രണ്ടു പേർക്ക് പുതുജീവിതം ഒരുക്കി. തമിഴ്നാട് തിരിപ്പൂർ സ്വദേശികളായ കാജ മൊയ്തീനും ഭാര്യ ഖദീജ ഭാനുവിനേയുമാണ് എളയാവൂർ സി.എച്ച്.സെൻ്റർ ഭാരവാഹികളും വളണ്ടിയർമാരും ചേർന്ന് കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ നിന്നും ഏറ്റെടുത്തത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വികാര നിർഭരമായ കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്.ഈ ദമ്പതിമാരുടെ സങ്കട കഥകൾ കേട്ടവർ പോലും കരഞ്ഞു പോയ നിമിഷങ്ങളായിരുന്നു.ഇവർക്ക് താങ്ങും തണലുമാവേണ്ട മക്കളുടെ പെട്ടന്നുള്ള അപകട മരണമാണ് ഇവരുടെ ജീവിതം ആകെ മാറ്റിമറിച്ചത്. രണ്ട് ആൺമക്കളുടെ അപകട മരണം ഇവർക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ ദുഃഖത്തിനിടയിലാണ് കാജാ മൊയ്തീന് അസുഖവും പിടിപ്പെട്ടത്. എല്ലാം സഹിച്ച് ഒരു വാടക വീട്ടിൽ മാസങ്ങൾ കഴിഞ്ഞു കൂട്ടി. നിത്യജീവിതത്തിന് വകയില്ലാത്ത ഇവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ആരോരും സഹായിക്കാനില്ലാത്ത സ്ഥിതി വന്നപ്പോൾ വണ്ടി കയറി ഒടുവിൽ കണ്ണൂരിൽ എത്തിപ്പെടുകയായിരുന്നു.കഴിഞ്ഞ രണ്ട

അംഗനവാടിക്ക് സൗജന്യ സ്ഥലം നൽകി റിട്ടയേർഡ് അധ്യാപകൻ; എത്രയും വേഗം അംഗനവാടി നിർമ്മിച്ച് അത് മാതൃക അംഗൻവാടി ആക്കി ഉയർത്തുമെന്നും കണ്ണൂർ കോർപറേഷൻ മേയർ.

Image
  കണ്ണൂർ : വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സൗജന്യമായി സ്വന്തം സ്ഥലം നൽകി റിട്ടയേർഡ് അധ്യാപകൻ. കണ്ണൂർ കോർപ്പറേഷന് കീഴിലെ എടക്കാട് സോണലിൽ പെട്ട ആറ്റടപ്പയിൽ പ്രവർത്തിക്കുന്ന 104ാം നമ്പർ അംഗനവാടിയുടെ കെട്ടിട നിർമ്മാണത്തിനാണ് ആറ്റടപ്പയിലെ റിട്ടയേർഡ് അധ്യാപകൻ  അങ്കു രാജൻ മാസ്റ്റർ  സ്വന്തം ഉടമസ്ഥതയിലുള്ള 6 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. സ്ഥലത്തിന്റെ രേഖ അങ്കു രാജൻ മാസ്റ്ററിൽ നിന്നും മേയർ അഡ്വക്കറ്റ് ടി ഒ മോഹനൻ ഏറ്റുവാങ്ങി. 15 ഓളം കുട്ടികൾ പഠിക്കുന്ന ഈ അംഗനവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കോർപ്പറേഷൻ നടത്തിയ ശ്രമങ്ങൾ സ്ഥല ലഭ്യത കുറവ് മൂലം പലതവണ തടസ്സപ്പെട്ടതായി മേയർ പറഞ്ഞു. ഈ പ്രശ്നങ്ങൾ അങ്കുരാജൻ മാസ്റ്ററുടെ നല്ല മനസ്സ് വഴി പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ എത്രയും വേഗം അംഗനവാടി നിർമ്മിച്ച് അത് മാതൃക അംഗൻവാടി ആക്കി ഉയർത്തുമെന്നും  മേയർ പറഞ്ഞു.  ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, അഡ്വക്കേറ്റ് പി ഇന്ദിര, സിയാദ് തങ്ങൾ, കൗൺസിലർമാരായ വി ബാലകൃഷ്ണൻ, പി വി കൃഷ്ണകുമാർ, ശ്രീജ ആരംഭൻ, എൻ ഉഷ, ഡോക്ടർ മെറ

ഹറം മുദരിസ് ശൈഖ് ഷറഫുബിനുഅലിയ്യുശരീഫുമായി നാസർ ഫൈസി കൂടത്തായി കൂടിക്കാഴ്ച്ച നടത്തി.

Image
മക്ക : മസ്ജിദുൽ ഹറമിലെ മുതിർന്ന മുദരിസ് ശൈഖ് ഷറഫുബിനുഅലിയ്യു ശരീഫുമായി സമസ്ത പണ്ഡിതൻ നാസർ ഫൈസി കൂടത്തായി  കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹത്തിന്റെ വസതിയിൽ നൽകിയ സ്വീകരണത്തിൽ ഇന്തോ - അറബ് സംസ്കാരത്തിന്റെ പൈതൃകം ഇരുവരും പങ്കിട്ടു. ഉംറ നിർവ്വഹിക്കാനെത്തി യതായിരുന്നു നാസർ ഫൈസി കൂടത്തായി. സൗദി അറേബ്യയിൽ നിന്ന്  ഇസ്ലാമിക വിഷയത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ പണ്ഡിതനാണ് ശൈഖ് ഷറഫുബിനുഅലിയ്യുശരീഫ്. ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസിനെ പോലുള്ള നിരവധി പ്രമുഖരുടെ ഗുരുവാണ് ശൈഖ് ഷറഫുബിനുഅലിയ്യുശരീഫ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിഷ്യരുള്ള ശൈഖ് പലതവണ ഇന്ത്യ സന്ദർശിച്ചിരുന്നു. കേരളത്തേയും കേരളത്തിലെ ഇസ്ലാമിക ചലനങ്ങളെയും കുറിച്ച് അറിയാവുന്ന അദ്ദേഹം കേരളം ഖൈറുള്ളാഹ് എന്ന വിശേഷണത്തിന് യോഗ്യമെന്നും പറഞ്ഞു. വീട്ടിൽ നൽകിയ വിരുന്നു സൽക്കാരത്തിൽ ഗാമൺ ഗ്രൂപ്പ് ചെയർമാൻ ശൈഖ് റഫീഖും ഒപ്പമുണ്ടായിരുന്നു ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ ലിങ്കിൽ ജോയിൻ ചെയ്യുക : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq