ഹറം മുദരിസ് ശൈഖ് ഷറഫുബിനുഅലിയ്യുശരീഫുമായി നാസർ ഫൈസി കൂടത്തായി കൂടിക്കാഴ്ച്ച നടത്തി.
മക്ക : മസ്ജിദുൽ ഹറമിലെ മുതിർന്ന മുദരിസ് ശൈഖ് ഷറഫുബിനുഅലിയ്യു ശരീഫുമായി സമസ്ത പണ്ഡിതൻ നാസർ ഫൈസി കൂടത്തായി കൂടിക്കാഴ്ച്ച നടത്തി. അദ്ദേഹത്തിന്റെ വസതിയിൽ നൽകിയ സ്വീകരണത്തിൽ ഇന്തോ - അറബ് സംസ്കാരത്തിന്റെ പൈതൃകം ഇരുവരും പങ്കിട്ടു. ഉംറ നിർവ്വഹിക്കാനെത്തി യതായിരുന്നു നാസർ ഫൈസി കൂടത്തായി. സൗദി അറേബ്യയിൽ നിന്ന് ഇസ്ലാമിക വിഷയത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ പണ്ഡിതനാണ് ശൈഖ്
ഷറഫുബിനുഅലിയ്യുശരീഫ്. ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസിനെ പോലുള്ള നിരവധി പ്രമുഖരുടെ ഗുരുവാണ് ശൈഖ് ഷറഫുബിനുഅലിയ്യുശരീഫ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിഷ്യരുള്ള ശൈഖ് പലതവണ ഇന്ത്യ സന്ദർശിച്ചിരുന്നു. കേരളത്തേയും കേരളത്തിലെ ഇസ്ലാമിക ചലനങ്ങളെയും കുറിച്ച് അറിയാവുന്ന അദ്ദേഹം കേരളം ഖൈറുള്ളാഹ് എന്ന വിശേഷണത്തിന് യോഗ്യമെന്നും പറഞ്ഞു. വീട്ടിൽ നൽകിയ വിരുന്നു സൽക്കാരത്തിൽ ഗാമൺ ഗ്രൂപ്പ് ചെയർമാൻ ശൈഖ് റഫീഖും ഒപ്പമുണ്ടായിരുന്നു
ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ ലിങ്കിൽ ജോയിൻ ചെയ്യുക : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq
Comments