Posts

മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കടന്നുകളയാൻ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്സൈസ്.

Image
കണ്ണൂർ : വ്യാഴാഴ്ച അർദ്ധരാത്രി 12 മണിയോടടുപ്പിച്ചു രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് പാർട്ടിയുടെ കണ്ണു വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് പിന്തുടർന്ന് ഓടി പിടിച്ചു. തലശ്ശേരി കടൽ പാലം പരിസരത്തു വെച്ചാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഷാഹിൻ ഷബാബ് സി.കെ (25) നെയാണ് എം ഡിഎംഎയും കഞ്ചാവുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ടി സുബിൻരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നും 7.3ഗ്രാം കഞ്ചാവും, 2.9 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം തലശ്ശേരി ജെ.എഫ്സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു. തലശ്ശേരി, മുഴപ്പിലങ്ങാട്, മാഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഇയാളെ ചോദ്യം ചെയ്തതിൽ 4,5 മാസങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിൽ പോയി എം ഡി എം എ വാങ്ങിച്ചിട്ടുണ്ടെന്നു മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എക്സൈസ് ശ്രമം ആരംഭിച്ചു. 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസ് കണ്ടെടുത്ത എക്സൈസ് സംഘത്തിൽ

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു.

Image
കൊല്ലം :  മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ കരിവെള്ളൂരില്‍ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് പിടിയില്‍.

Image
കണ്ണൂര്‍: കണ്ണൂർ കരിവെള്ളൂരില്‍ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ആണ് പിടിയിലായത്. ദിവ്യശ്രീയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ നേരെ പോയത് പുതിയതെരുവിലെ ബാറിലേക്കാണ്. വിവരമറിഞ്ഞെത്തിയ വളപട്ടണം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കേറ്റു. ഇദ്ദേഹം നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ് പ്രതി രാജേഷ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/11/2024)

Image
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (21/11/2024) ----- ▶️ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത്  താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്തും. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.  * അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ:  ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും) സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി) വയോജന സംരക്ഷണം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും റേഷൻകാർഡ് (

മഞ്ചേരിയിൽ അന്ധവിശ്വാസത്തിന്റെ മറവിൽ ചൂഷണം: വനിത കമ്മീഷൻ റിപ്പോർട്ട് തേടി.

Image
മലപ്പുറം മഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായ പരാതിയിൽ കേരള വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൻമേലാണ് മഞ്ചേരി പോലീസ്, മലപ്പുറം ജില്ല വനിത പ്രൊട്ടക്ഷൻ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി സതീദേവി ആവശ്യപ്പെട്ടത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു; മയക്കുമരുന്ന് വിൽപ്പനയിലൂടെ നേടിയ സ്വത്തും വാഹനവും കണ്ടുകെട്ടി.

Image
കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. കോഴിക്കോട് കല്ലായി സ്വദേശിയായ കളരിക്കൽ വീട്ടിൽ നന്ദകുമാർ (28) ലഹരി വില്പന വഴി സമ്പാദിച്ച പ്രതിയുടെ പേരിലുള്ള KL-11-BN-9006 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് Narcotic Drugs and Psychotropic Substance നിയമപ്രകാരം കണ്ടുകെട്ടൽ നടപടി സ്വീകരിച്ചത്. 2024 ഒക്ടോബർ മാസം ഫറോക്ക് സ്റ്റേഷൻ പരിധിയിലെ ഫാറൂഖ് കോളേജിന് സമീപം അടിവാരത്ത് വച്ച് വിൽപ്പനക്കായി കൈവശം വച്ച 92.94 ഗ്രാം എംഡിയും, തൂക്കാൻ ഉപയോഗിക്കുന്ന ത്രാസുമായി പിടിയിലായ സംഭവത്തിൽ പ്രതിയുടെ പേരിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ഫറോക്ക് പോലീസ് കണ്ടു കെട്ടിയത്. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത ഇയാൾ പണവും വാഹനവും എല്ലാം സമ്പാദിച്ചതും ആഡംബര ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനത്തിൽ നിന്നുമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ തുടർന്നാണ് നടപടി. പോലീസിന്റെ നടപടികളുടെ സ്ഥിരീകരണത്തിനായി ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ) ബന്ധപ്പെട്ട രേഖകൾ അയച്ചിട്ടുള്ള