Posts

കണ്ണൂരിൽ വൻ എം.ഡി.എം.എ വേട്ട; രണ്ടു കേസുകളിലായി പെൺകുട്ടി ഉൾപ്പെടെ നാല് പ്രതികൾ പിടിയിൽ.

Image
കണ്ണൂർ : കണ്ണൂരിൽ വൻ എം.ഡി.എം.എ വേട്ട. രണ്ടു കേസുകളിലായി പെൺകുട്ടി ഉൾപ്പെടെ നാല് പ്രതികൾ പിടിയിൽ. കണ്ണൂർ ടൗൺ പോലീസും ഡാൻസഫ് ടീമും ചേർന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. രണ്ടു കേസുകളിലുമായി 158 ഗ്രാം എം.ഡി.എം.എ, 112 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. പുതിയതെരു ശങ്കരൻ കട യാസിർ (30),  തയ്യിൽ മരക്കാർക്കണ്ടി സ്വദേശിനി അപർണ അനീഷ് (23) എന്നിവരെയാണ് കണ്ണൂർ നഗരത്തിലെ ഹോട്ടൽ റൂമിൽ വച്ചും എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ആദ്യ കേസിലെ പ്രതിയുടെ സഹോദരൻ പുതിയതെരു ശങ്കരൻകടയിലെ റിസ്‌വാൻ (22), കണ്ണൂർ സിറ്റി സ്വദേശി മൈതാനപ്പള്ളി ടി.പി ഹൗസിൽ ദിൽഷിദ് (33) എന്നിവരയും കണ്ണൂർ മലബാർ ടവറിൽ വച്ചു 156 ഗ്രാം എം.ഡി.എം.എ, 112 ഗ്രാം ആഷിഷ് ഓയിൽ എന്നിവയുമാണ് അറസ്റ്റ് ചെയ്തത്.എസ്.ഐ ഷമീൽ, സവ്യ സച്ചി, എ.എസ്.ഐ അജയൻ, മുഹമ്മദ്‌, ഷിജി, എസ്.സി.പി.ഒ മഹേഷ്‌, ശംസുദ്ധീൻ, ഡാൻസഫ് ടീം അംഗങ്ങളായ എസ്.ഐ മഹിജൻ, എസ്.സി.പി.ഒ മഹേഷ്‌, സി.പി.ഒ റജിൽരാജ്, ബിനു, രാഹുൽ, അനൂപ്, പ്രഭീഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. - ന്യൂസ് ഓഫ് കേരളം. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി; കണ്ണൂർ ചപ്പാരപ്പടവ് സ്വദേശിയിൽ നിന്നും പിടികൂടിയത് 1095.5 ഗ്രാം സ്വർണം.

Image
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. കണ്ണൂർ ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദ് ഉപ്പു വളപ്പിൽ (21) എന്ന യാത്രക്കാരനിൽ നിന്നും 66.77 ലക്ഷം വില വരുന്ന 1095.5 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മസ്ക്കറ്റിൽ നിന്നും ഐഎക്സ് -714 വിമാനത്തിൽ കണ്ണൂരിൽ എത്തിയ യാത്രക്കാരൻ സ്വർണ്ണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, പി.കെ ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ സജിത്ത് കുമാർ എന്നിവരാണ് പരിശോധനയിൽ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നവകേരള സദസിനെ നെഞ്ചേറ്റിയ ജനങ്ങൾ വലിയൊരു പ്രവാഹമായാണ് ഓരോ സദസിലേക്കും എത്തുന്നതെന്നു മുഖ്യമന്ത്രി; ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്. ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായതു ജനങ്ങൾ,

Image
കണ്ണൂർ : നവകേരള സദസിനെ നെഞ്ചേറ്റിയ ജനങ്ങൾ വലിയൊരു പ്രവാഹമായാണ് ഓരോ സദസിലേക്കും എത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് പാനൂർ വാഗ്ഭടാനന്ദ നഗറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ് തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ് മാറുകയാണ്. അതിനെ വില കുറച്ച് കാണരുത്. ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണ്. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്. ഓരോ കാര്യവും ശരിയായ രീതിയിൽ നിർവഹിക്കാനായതു ജനങ്ങൾ, നാടാകെ നൽകി പിന്തുണ കൊണ്ടാണ്. ഓഖിയും നിപയും 2018ലെ നൂറ്റാണ്ടിലെ മഹാപ്രളയവും അതിരൂക്ഷമായ കാലവർഷക്കെടുതിയും കോവിഡ് മഹാമാരിയുടെ വ്യാപനവും എല്ലാം കൂടി കേരളം തകർന്നടിഞ്ഞുപോവുന്ന അവസ്ഥയിലായി. ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തിൽ സംസ്ഥാനത്തിന് മതിയായ സഹായം കേന്ദ്രത്തിൽനിന്നു ലഭിച

ക്ഷേത്രത്തിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.

Image
ഒറ്റപ്പാലം : ക്ഷേത്രത്തിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ . ചെന്നൈ പുളിയൻ തോപ്പ് സ്വദേശി മുരളിബാബു (48) ആണ് പിടിയിലായത്. പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഇയാൾ തൃപ്പടിയിലുണ്ടായിരുന്ന പണം മോഷ്ടിച്ചിരുന്നു എന്നാണ് പരാതി. ഇതുകണ്ട ക്ഷേത്രം ഭാരവാഹികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒറ്റപ്പാലം ഇൻസ്‌പെക്ടർ സുജിത്, സബ് -ഇൻസ്‌പെക്ടർ പ്രവീൺ, എസ്.സി.പി.ഒ ഷിജിത്, സി.പി.ഒ രാജീവ്‌,സജിത്ത്, ജയരാജ്‌ എന്നിവരടങ്ങിയ പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഗാന്ധിചരിത്രം ഇന്ത്യാ രാജ്യത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വിദേശത്ത് പോയാല്‍ ഗാന്ധിജിയെ പ്രശംസിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ടി. പ്തമനാഭന്‍; ഗാന്ധിജിയുടെ സന്ദേശങ്ങള്‍ മരിക്കുന്നില്ല എന്ന് മാത്രമല്ല അതിന്‍റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. 22

Image
കണ്ണൂർ : ഗാന്ധിചരിത്രം ഇന്ത്യാ രാജ്യത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വിദേശത്ത് പോയാല്‍ ഗാന്ധിജിയെ പ്രശംസിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ടി. പ്തമനാഭന്‍ പറഞ്ഞു. കാരണം അവിടെ സവര്‍ക്കറെ കുറിച്ച് പറയാന്‍ കഴിയില്ല. വില കുറഞ്ഞ ഉപ്പും ഖാദിയും കൊണ്ടാണ് ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് ഗാന്ധിജിയെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടാവില്ല. അത് പഠിപ്പിച്ചുകൊടുക്കാന്‍ ഇന്നത്തെ അധ്യാപകര്‍ക്ക് താല്‍പര്യവും കാണില്ല. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ മരിക്കുന്നില്ല എന്ന് മാത്രമല്ല അതിന്‍റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. അദ്ദേഹം ജീവിച്ചതും മരിച്ചതും ഇന്ത്യക്കുവേണ്ടിയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അദ്ദേഹം നവഖാലിയിലെ തെരുവുകളില്‍ ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ പത്താമത്തെ പ്രതിമയുടെ അനാച്ഛാദനം ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹ

ചരിത്രമാകാൻ കണ്ണൂർ തലശ്ശേരിയിൽ മന്ത്രിസഭായോഗം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ (22.11.2023)

Image
* കൊച്ചിയിൽ ബി.പി. സി എല്ലിന്റെ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി. സി. എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.    കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബി.പി. സി. എല്ലിന് കൈമാറും. ഈ ഭൂമിയിലാണ് ബി.പി. സി. എൽ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബി.പി. സി. എൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഈ തുക പൂർണമായും ബി.പി. സി. എൽ ആണ് വഹിക്കുക. പ്ലാൻറ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂർത്തിയാവും.   പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവ

സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷമുണ്ടാക്കുന്നതുമായ സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍; കര്‍ശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി, .സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഏതു പോലീസ് സ്റ്റേഷനിലും നല്‍കാം.

Image
പാലക്കാട് : സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷമുണ്ടാക്കുന്നതുമായ സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വെല്ലുവിളിയുടെ ഭാഷ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യം പാര്‍ട്ടികളും സംഘടനകളും ഗൗരവമായ പരിശോധനക്ക് വിധേയമാക്കുകയും തടയുകയും വേണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി എല്ലാ മാസവും അല്ലെങ്കില്‍ രണ്ടു മാസത്തിലൊരിക്കല്‍ വിവിധ രാഷ്ട്രീയ സംഘടനകളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗം ചേരുന്നുണ്ട്. യോഗത്തില്‍ എല്ലാ കക്ഷിരാഷ്ട്രീയ പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണം തടയുന്നതിന് സോഷ്യല