ഗാന്ധിചരിത്രം ഇന്ത്യാ രാജ്യത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വിദേശത്ത് പോയാല്‍ ഗാന്ധിജിയെ പ്രശംസിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ടി. പ്തമനാഭന്‍; ഗാന്ധിജിയുടെ സന്ദേശങ്ങള്‍ മരിക്കുന്നില്ല എന്ന് മാത്രമല്ല അതിന്‍റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. 22
കണ്ണൂർ : ഗാന്ധിചരിത്രം ഇന്ത്യാ രാജ്യത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ വിദേശത്ത് പോയാല്‍ ഗാന്ധിജിയെ പ്രശംസിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ടി. പ്തമനാഭന്‍ പറഞ്ഞു. കാരണം അവിടെ സവര്‍ക്കറെ കുറിച്ച് പറയാന്‍ കഴിയില്ല. വില കുറഞ്ഞ ഉപ്പും ഖാദിയും കൊണ്ടാണ് ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഇന്നത്തെ കുട്ടികള്‍ക്ക് ഗാന്ധിജിയെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടാവില്ല. അത് പഠിപ്പിച്ചുകൊടുക്കാന്‍ ഇന്നത്തെ അധ്യാപകര്‍ക്ക് താല്‍പര്യവും കാണില്ല. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ മരിക്കുന്നില്ല എന്ന് മാത്രമല്ല അതിന്‍റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. അദ്ദേഹം ജീവിച്ചതും മരിച്ചതും ഇന്ത്യക്കുവേണ്ടിയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അദ്ദേഹം നവഖാലിയിലെ തെരുവുകളില്‍ ഹിന്ദു മുസ്ലീം മൈത്രിക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ പത്താമത്തെ പ്രതിമയുടെ അനാച്ഛാദനം ഗവ.ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കണ്ണൂർ കോർപറേഷൻ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ പി വി ജയസൂര്യന്‍, പ്രിന്‍സിപ്പാള്‍ വി ശ്രീജ, പി ടി എ പ്രസിഡന്‍റ് എന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.
നേരത്തെ മുഴത്തടം ഗവ.യു പി സ്കൂള്‍, പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, താവക്കര യു പി സ്കൂള്‍, ആനയിടുക്ക് എല്‍ പി സ്കൂള്‍, പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്കൂള്‍, പുഴാതി വെല്‍ഫെയര്‍ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചിരുന്നു.
Comments