ക്ഷേത്രത്തിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.
ഒറ്റപ്പാലം : ക്ഷേത്രത്തിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ . ചെന്നൈ പുളിയൻ തോപ്പ് സ്വദേശി മുരളിബാബു (48) ആണ് പിടിയിലായത്. പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഇയാൾ തൃപ്പടിയിലുണ്ടായിരുന്ന പണം മോഷ്ടിച്ചിരുന്നു എന്നാണ് പരാതി. ഇതുകണ്ട ക്ഷേത്രം ഭാരവാഹികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒറ്റപ്പാലം ഇൻസ്പെക്ടർ സുജിത്, സബ് -ഇൻസ്പെക്ടർ പ്രവീൺ, എസ്.സി.പി.ഒ ഷിജിത്, സി.പി.ഒ രാജീവ്,സജിത്ത്, ജയരാജ് എന്നിവരടങ്ങിയ പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.
Comments