കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി; കണ്ണൂർ ചപ്പാരപ്പടവ് സ്വദേശിയിൽ നിന്നും പിടികൂടിയത് 1095.5 ഗ്രാം സ്വർണം.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. കണ്ണൂർ ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദ് ഉപ്പു വളപ്പിൽ (21) എന്ന യാത്രക്കാരനിൽ നിന്നും 66.77 ലക്ഷം വില വരുന്ന 1095.5 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നലെ ഉച്ചക്ക് മസ്ക്കറ്റിൽ നിന്നും ഐഎക്സ് -714 വിമാനത്തിൽ കണ്ണൂരിൽ എത്തിയ യാത്രക്കാരൻ സ്വർണ്ണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, പി.കെ ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ സജിത്ത് കുമാർ എന്നിവരാണ് പരിശോധനയിൽ കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Comments