Posts

വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ് : 2023 ഓടെ കേരളത്തിൽ 50 പാലങ്ങൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകും.

Image
  • പരപ്പുഴ പാലം നാടിന് സമർപ്പിച്ചു വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള  സൗന്ദര്യവത്കരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണലൂർ മണ്ഡലത്തിലെ അമല നഗർ - പാവറട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന പരപ്പുഴ പാലം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. 2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ  സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകും. ആദ്യഘട്ടത്തിൽ കോഴിക്കോട് ഫറൂഖ്, കായംകുളം കൂട്ടാംവാതുക്കൽ കടവ് പാലം, ഹരിപ്പാട് വലിയഴീക്കീൽ പാലം തുടങ്ങി 19 പാലങ്ങളാണ് ദീപാലംകൃതമായിട്ടുള്ളത്. ബ്രിഡ്ജ് ടൂറിസം കേരളത്തിന്റെ സാംസ്കാരിക, സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  ഗുരുവായൂർ മേൽപ്പാലത്തിന്റെ പണികൾ പുരോഗമിക്കുന്നതിനാൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പരപ്പുഴ പാലം സമയബന്ധിതമായി പൂർത്തീകരിച്ചത് ഏറെ പ്രതിസന്ധികൾ മറികടന്നാണെന്ന്  പ്രവർത്തനത്തിൽ പങ്കാളികളായവരെ അനുമോദിച്ച് മന്ത്രി പറഞ്ഞു. 3 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിർമ്മി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : കാസർക്കോട് സ്വദേശിയിൽ നിന്നും 1043 ഗ്രാം സ്വർണം, അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണം.

Image
  കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.  കാസർക്കോട് സ്വദേശിയിൽ  നിന്നും 1043 ഗ്രാം സ്വർണം, അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന ജി 8 - 58 വിമാനത്തിൽ എത്തിയ കാസർകോട്  പള്ളിക്കര സ്വദേശി  അർഷാദ് മൊവ്വലിൽ നിന്നാണ് 55,38,330 രൂപ വിലവരുന്ന 1043 ഗ്രാം സ്വർണം പിടികൂടിയത്. മലാശയത്തിൽ 1165 ഗ്രാം നാല് ഗുളികകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെത്തി.  വേർതിരിച്ചെടുത്തപ്പോൾ വിപണി മൂല്യം 39,77,190 രൂപ വിലവരുന്ന 749 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് കണ്ടെടുത്തത്. ഡെപ്യൂട്ടി കമ്മീഷണർ സി.വി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ  പ്രകാശൻ, ശ്രീവിദ്യ സുധീർ, ഗീതാകുമാരി, ഇൻസ്‌പെക്ടർമാരായ  നിഖിൽ കെ.ആർ, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂർ, ഹെഡ് ഹവിൽദാർ വത്സല എം.വി,  ഓഫിസ് സ്റ്റാഫുകളായ പവിത്രൻ, ലിനീഷ്, ലയ എന്നിവരുടെ നേതൃത്

ലഹരിക്കെതിരെ സന്ദേശവുമായി എക്സൈസ് വകുപ്പ് : ലഹരി ഉപയോഗിക്കുന്നതിലൂടെ ഓരോ അവയവങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ വിശദമായി ചിത്രങ്ങളിലൂടെ നല്‍കിയിട്ടുണ്ട്.

Image
  ലഹരിക്കെതിരായ വിവിധ  രൂപങ്ങളും ശബ്ദ സന്ദേശങ്ങളും ഒരുക്കി കാഴ്ചക്കാര്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുകയാണ് കയ്യൂര്‍ ഫെസ്റ്റില്‍ എക്സൈസ് വകുപ്പ്. കാസര്‍കോട് എക്സൈസ് വകുപ്പ് സജ്ജീകരിച്ച വിമുക്തി മിഷന്‍ സ്റ്റാളില്‍ ലഹരിക്കെതിരായ ബോധവത്ക്കരണ വിഷയങ്ങളാണ് കാഴ്ചക്കാരനെ കാത്തിരിക്കുന്നത്. പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലൂടെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ആദ്യം ഒരുക്കിയിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നതിലൂടെ ഓരോ അവയവങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ വിശദമായി ചിത്രങ്ങളിലൂടെ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ വിവിധ കൂട്ടായ്മകളെ കുറിച്ചുള്ള വാര്‍ത്തകളും ലഹരിയുടെ പിടിയില്‍ അരങ്ങേറിയ അപകടങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടുന്ന വാര്‍ത്തകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. വിമുക്തി മിഷന്റെ ലക്ഷ്യങ്ങളും ഡി-അഡിക്ഷന്‍ സെന്ററുകളുടെ വിശദ വിവരങ്ങളും കാണാം. ലഹരിയുടെ പിടിയിലമരുന്ന ജീവിതങ്ങളെ കുറിച്ചുള്ള വലിയ രൂപങ്ങളാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം. വിമുക്തി മാനേജര്‍ ഇന്‍ ചാര്‍ജ് ടോണി എസ് ഐസക്, ഹൊസ്ദുര്‍ഗ് അസി.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാര

ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

Image
   • ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൈപ്പക്കയിൽമെട്ട, കൈപ്പക്കയിൽമെട്ട പള്ളി, കോയ്യോട്ടുപാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.  • കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല എച്ച് എസ്, വെള്ളൂരില്ലം, അമല ആർകേഡ്, സുഷമ, പനോന്നേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30വരെ വൈദ്യുതി മുടങ്ങും.  • പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പഞ്ചായത്ത്, മെർലി, വേളാപുരം, കോളനി, തച്ചൻ തറവാട്, നരയൻകുളം, പമ്പാല, മഞ്ഞക്കുളം, അയിക്കൽ, പുലക്കരവയൽ എന്നീ ഭാഗങ്ങളിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. • ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ വളക്കൈ, കൈതക്കടവ്, ഹണി കോംപ്ലക്സ്, ചെമ്പിലേരി, മുങ്ങ ചെങ്ങളായി, അരിമ്പ്ര, നെല്ലിക്കുന്ന്, നെല്ലിക്കുന്ന് ആശ്രമം എന്നീ ഭാഗങ്ങളിൽ ഡിസംബർ 27 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരൊഗികമായി വൈദ്യുതി മുടങ്ങും. • വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ദേശബന്ധു, കിണർ, ആമ്പിലാട്, ചേരിക്കമ്പനി, എസ്റ്റേറ്റ് കനാൽക്കര എന്നീ ട്രാൻസ്ഫോർമർ പരിധിയി

സർട്ടിഫിക്കറ്റ് തിരികെ നൽകാത്തതിനാൽ ജോലി നഷ്ടമായെന്ന വാർത്ത: പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  പാലക്കാട് സർക്കാർ നഴ്സിങ് സ്‌കൂളിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരികെ നൽകാത്തതിനാൽ അട്ടപ്പാടി ഷോളയൂർ കാരയൂരിലെ ആദിവാസി യുവതിയായ ആരതിക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലെ ഇന്റർവ്യൂയിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ യഥാസമയം ഹാജരാക്കുവാൻ സാധിക്കാതെ ജോലി നഷ്ടമായി എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടിജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിന്മേൽ അടിയന്തിര അന്വേഷണം നടത്തി ഓരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ പാലക്കാട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്കും ,  പാലക്കാട് ഗവ. നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പാളിനും നിർദ്ദേശം നൽകി.

കണ്ണൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി.

Image
കണ്ണൂർ : കണ്ണൂർ  താണ മുഴത്തടം ജബലിൽ താമസിക്കുന്ന അംജദ് ഫാറൂഖ്  (40) അബുദാബിയിൽ നിര്യാതനായി. ഭാര്യ  : സിപി റംഷീന കാഞ്ഞിരോട്. മക്കൾ : തൽബിയ, അസ്മ, സാറ. തൂശികണ്ണൻ ഫാറൂഖ് ഹാജിയുടെയും  വാരം  ഡിവി ആയിഷയുടെയും  മകനാണ്. സഹോദരങ്ങൾ : ലുബ്‌ന, മർവ, മുഹമ്മദ്‌ മുസ്തഫ. ഖബറടക്കം പിന്നീട് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Image
  കോഴിക്കോട് : വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ അടക്കാത്തെരുപുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ ( 62) നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.  പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായണ് വിവരം. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.