കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : കാസർക്കോട് സ്വദേശിയിൽ നിന്നും 1043 ഗ്രാം സ്വർണം, അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണം.
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർക്കോട് സ്വദേശിയിൽ നിന്നും 1043 ഗ്രാം സ്വർണം, അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന ജി 8 - 58 വിമാനത്തിൽ എത്തിയ കാസർകോട് പള്ളിക്കര സ്വദേശി അർഷാദ് മൊവ്വലിൽ നിന്നാണ് 55,38,330 രൂപ വിലവരുന്ന 1043 ഗ്രാം സ്വർണം പിടികൂടിയത്. മലാശയത്തിൽ 1165 ഗ്രാം നാല് ഗുളികകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെത്തി. വേർതിരിച്ചെടുത്തപ്പോൾ വിപണി മൂല്യം 39,77,190 രൂപ വിലവരുന്ന 749 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് കണ്ടെടുത്തത്. ഡെപ്യൂട്ടി കമ്മീഷണർ സി.വി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഗീതാകുമാരി, ഇൻസ്‌പെക്ടർമാരായ നിഖിൽ കെ.ആർ, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂർ, ഹെഡ് ഹവിൽദാർ വത്സല എം.വി, ഓഫിസ് സ്റ്റാഫുകളായ പവിത്രൻ, ലിനീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പല തവണകളായി സ്വർണം പിടികൂടിയിരുന്നു.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.
Comments