വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ് : 2023 ഓടെ കേരളത്തിൽ 50 പാലങ്ങൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകും.

 




• പരപ്പുഴ പാലം നാടിന് സമർപ്പിച്ചു


വിദേശരാജ്യങ്ങളിലേത് പോലെ കേരളത്തിലും ബ്രിഡ്ജ് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള  സൗന്ദര്യവത്കരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണലൂർ മണ്ഡലത്തിലെ അമല നഗർ - പാവറട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന പരപ്പുഴ പാലം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. 2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ  സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകും. ആദ്യഘട്ടത്തിൽ കോഴിക്കോട് ഫറൂഖ്, കായംകുളം കൂട്ടാംവാതുക്കൽ കടവ് പാലം, ഹരിപ്പാട് വലിയഴീക്കീൽ പാലം തുടങ്ങി 19 പാലങ്ങളാണ് ദീപാലംകൃതമായിട്ടുള്ളത്. ബ്രിഡ്ജ് ടൂറിസം കേരളത്തിന്റെ സാംസ്കാരിക, സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

ഗുരുവായൂർ മേൽപ്പാലത്തിന്റെ പണികൾ പുരോഗമിക്കുന്നതിനാൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പരപ്പുഴ പാലം സമയബന്ധിതമായി പൂർത്തീകരിച്ചത് ഏറെ പ്രതിസന്ധികൾ മറികടന്നാണെന്ന്  പ്രവർത്തനത്തിൽ പങ്കാളികളായവരെ അനുമോദിച്ച് മന്ത്രി പറഞ്ഞു. 3 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിർമ്മിച്ച പാലത്തിന് 36.35 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമാണുള്ളത്. 


മുരളി പെരുനെല്ലി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, കോഴിക്കോട് പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ (പാലം വിഭാഗം ) മിനി പി കെ, എറണാകുളം ജില്ല  പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ( പാലം വിഭാഗം) ഉഷ ബി കുറുപ്പ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023