പോന്നോർ SC നഗർ സന്ദർശനവും പരാതി പരിഹാര അദാലത്തും നടത്തി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ.







തൃശൂർ : പോന്നോർ SC നഗറിലെ പരാതി പരിഹാര അദാലത്ത് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് ഉദ്ഘാടനം ചെയ്തു. പോന്നോർ SC നഗർ സന്ദർശനവും നടത്തി പോന്നോർ SC നഗർ നിവാസികളോട് സംസാരിച്ചു
2002ൽ രാജ്യത്തിന് ജീവൻ ബലിയർപ്പിച്ച ലഫ്റ്റനൻറ് കേണൽ സുനിൽ ശ്രീധറിന്റ സ്മരണാർത്ഥം മാതാപിതാക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക തൃശൂൾ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. കമ്മീഷണർ പ്രസ്തുത ചടങ്ങിൽ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു
പരാതി പരിഹാര അദാലത്തിൽ 
ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയും വേണ്ട നടപടികൾ ചെയ്യാമെന്നും കമ്മീഷണർ ഉറപ്പ് നൽകി. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക പ്രതിഭകളെയും ആദരിച്ചു.
പഠനത്തോടൊപ്പം കായികപരമായും മുന്നേറുന്നതിനായി കുട്ടികൾക്ക് ഫുട്ബോളുകൾ നൽകി. വർദ്ധിച്ചുവരുന്ന സൈബർകുറ്റകൃത്യങ്ങൾക്കെതിരെ കരുതിയിരിക്കാനും സൈബർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചു. ഡിജിറ്റൽ മീഡിയ അഡിക്ഷനിൽ കുട്ടികളും മതാപിതാക്കളും ഒരുപോലെ ശ്രദ്ധപുലർത്തണമെന്നും ഡിജിറ്റൽ അഡിക്ഷൻ പ്രതിവിധിക്ക് തൃശൂർ സിറ്റി പോലിസ് കമ്മീഷണർ ഓഫീസിൽപവർത്തിച്ചുവരുന്ന D DADപദ്ധതി ശരിയായ വിധത്തിൽ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചു. ലഹരിവിമുക്ത സമൂഹത്തിനായി ഏവരും ഒരുപോലെ ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും യോദ്ധാവ്, നാർക്കോട്ടിക് സെൽ എമർജൻസി എന്നീ സേവനങ്ങളിലൂടെ ലഹരിയുടെ വിപണനവും ഉപയോഗവും അറിയിക്കണമെന്നും കമ്മീഷണർ അറിയിച്ചു. തൃശൂർ ടൗൺ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാമംഗലം ഇൻസ്പെക്ടർ കെ സി രതീഷ് സ്വാഗതം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് , റവന്യു, എക്സൈസ്, പഞ്ചായത്ത് അധികൃതർ ആശംസകൾ അറിയിച്ചു. പേരാമംഗലം സബ് ഇൻസ്പെക്ടർ ഫയാസ് നന്ദിയും പറഞ്ഞു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023