കേരള പോലീസ് അസോസിയേഷൻ - കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കണ്ണൂർ : കേരള പോലീസ് അസോസിയേഷൻ - കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ജില്ലയിലെ മുഴുവൻ പോലീസ് സേനാംഗങ്ങൾക്കുമായി രാവിലെ മുതൽ കണ്ണൂർ പോലീസ് ക്ലബിൽ സൗജന്യ കരൾ രോഗ നിർണയ ക്യാമ്പ് - Fibroscan സംഘടിപ്പിച്ചു. കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.കെ.രത്‌നകുമാർ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി ബിജു.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഹമ്മദ് റയീസ് കരൾ രോഗത്തെ സംബന്ധിച്ച ബോധവൽക്കരണം നടത്തി. ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് പ്രജീഷ്.ടി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ഷൈജു മാച്ചാത്തി സന്നിഹിതനായി. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിനീഷ്.വി സ്വാഗതവും, കേരള പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ രാജേഷ്.കെ.പി നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം 7 മണി വരെ ജില്ലയിലെ 160 പോലീസ് സേനാംഗങ്ങൾക്ക് ആണ് ഫൈബ്രോ സ്കാനിങ്ങ് പൂർത്തിയാക്കിയത്.
• വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.
Comments