കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടം ആർഎസ്എസ് അജണ്ട രാജ്യത്ത് പൂർണമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു; എസ്‌.ഡി.പിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ.



കണ്ണൂർ : കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടം ആർഎസ്എസിന്റെ അജണ്ട പൂർണമായും രാജ്യത്ത് നടപ്പിലാക്കി ക്കൊണ്ടിരിക്കുകയാണെന്ന് എസ്‌.ഡി.പിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ. വഖഫ്, മദ്രസ തകർക്കുകയെന്ന ആർഎസ്.എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്‌.ഡി.പിഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  വഖഫ്-മദ്രസ സംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. പൗരത്വ നിയമം, ഏക സിവിൽ കോഡ്, ഏക ഇലക്ഷൻ, വഖഫ് ഭേദഗതി ബില്ല്, മദ്രസകൾക്കെതിരായ നീക്കം തുടങ്ങിയ ആർഎസ്എസ് താല്‌പര്യമാണ് കേന്ദ്രസർക്കാർ നടത്തി ക്കൊണ്ടിരിക്കുന്നത്.
ഒരു സമൂഹത്തെ ദുർബലമാക്കി കീഴ്പെടുത്തുന്നതിന് വിശ്വാസപരമായും സാംസ്കാരികമായും സാമ്പത്തികമായും ശാരീരികമായും ഉന്മൂലനം ചെയ്യുക എന്നതാണ് ഫാഷിസ്റ്റ് ശൈലി. വഖഫ് നിയമ ഭേദഗതി, മദ്റസകൾക്കെതിരായ നീക്കം എന്നിവയിലൂടെ ഇതാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് മുസ്ലിം വിഭാഗം മാത്രമല്ല മതപഠനശാലകൾ നടത്തുന്നത്. ഏത് മതം പഠിക്കാനും പഠിപ്പിക്കാനുള്ള ഭരണഘടന അവകാശമുള്ള രാജ്യമാണ് നമ്മുടേത്. പൗരത്വം നിഷേധിക്കുന്ന എൻആർസിയേക്കാൾ ഭീകരമാണ് വഖഫ് ഭേദഗതിക്ക് പിന്നിലുള്ള താൽപ്പര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് വഖഫ് സ്വത്തിൻ്റെയും പേരിൽ അവകാശവാദം ഉന്നയിക്കാനുള്ള സാഹചര്യം ഒരുക്കുക വഴി ബുൾഡോസർ രാജിനും, പിടിച്ചെടുക്കുന്നതിനും, തകർക്കുന്നതിനുമുള്ള സാധ്യതയാണ് ബില്ല് പാസാകുന്നതിലൂടെ ഉണ്ടാവുക.
ഭരണഘടനയെ തന്നെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുക എന്നത് രാജ്യസ്നേഹികളായ പൗരസമൂഹത്തിൻ്റെ ബാധ്യതയാണ്. അതുകൊണ്ടാണ് ദേശവ്യാപകമായി എസ്‌ഡിപിഐ മദ്രസ-വഖഫ് സംരക്ഷണ സമ്മേളനങ്ങളും അനുബന്ധ പരിപാടികളും നടത്തിവരുന്നത്. ഈ പൗരധർമം നിറവേറ്റാൻ ജനാധിപത്യ സമൂഹം തയ്യാറാവണമെന്നും, എസ്‌ഡിപിഐ ഉയർത്തുന്ന ജനാധിപത്യ സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കാളികളാകണമെന്നും പി അബ്ദുൽ ഹമീദ് മാസ്റ്റർ അഭ്യർത്ഥിച്ചു.
ഡെമോക്രാറ്റിക് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ്‌ പുറവൂർ, എം എസ് എസ് സംസ്ഥാന സമിതി അംഗം വി മുനീർ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സി കെ മുനവിർ, ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി അംഗം സക്കറിയ കമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ സ്വാഗതവും, ജില്ലാ സെക്രട്ടറി ശംസുദ്ധീൻ മൗലവി നന്ദിയും അർപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട്‌ എ ഫൈസൽ, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് തുടങ്ങിയവർ സംബന്ധിച്ചു.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023