എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാകലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കലക്ടറെ തൽസ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് മാർച്ച് തിങ്കളാഴ്ച കലക്ട്രേറ്റിലേക്ക്.
കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാകലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കലക്ടറെ തൽസ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നവമ്പർ 4 ന് തിങ്കളാഴ്ച കലക്ടറുടെ വസതിയിലേക്ക് നടത്താൻ തീരുമാനിച്ച മുസ്ലിംലീഗ് മാർച്ച് കലക്ട്രേറ്റിലേക്ക് മാറ്റിയതായി ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടരി കെ.ടി.സഹദുല്ലയും അറിയിച്ചു. കണ്ണൂർ റേഞ്ച് ഡി.ഐ. ജിയുടെ ഔദ്യോഗിക വസതി, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതി, കണ്ണൂർ സബ് ഡിവിഷൻ എ സി പി യുടെ ഔദ്യോഗിക വസതി എന്നിവ കൂടി ഉൾപ്പെടുന്ന ജില്ലയിലെ അതീവ സുരക്ഷാ മേഖലയാണ് കണ്ണൂർ ജില്ലാ കലക്ടറുടെ വസതി സ്ഥിതി ചെയ്യുന്ന പ്രദേശം എന്നതിനാൽ പ്രസ്തുത സ്ഥലത്ത് നടത്താൻ തീരുമാനിച്ച മാർച്ച് ഒഴിവാക്കണമെന്ന് പോലീസ് അധികാരികൾ നിർദ്ദേശിച്ചതിനാലാണ് ഈ മാറ്റം. കലക്ട്രേറ്റ് മാർച്ച് സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്യും.
അത് പ്രകാരം കാലത്ത് 9 മണിക്ക് കണ്ണൂർ കാൽടെക്സ് കെഎസ്ആർടിസി പരിസരം കേന്ദ്രീകരിച്ച് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന മാർച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിലെ നെഹ്റു സ്തൂപത്തിനടുത്ത് നിന്നാണ് തുടങ്ങുക.
Comments