വിവരങ്ങൾ കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷൻ. News
11 അപ്പീലുകൾ തീർപ്പാക്കി.
കാസർക്കോട് : നിയമാനുസരണം ലഭ്യമാക്കേണ്ട വിവരങ്ങൾ കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വക്കറ്റ് ടി കെ രാമകൃഷ്ണൻ പറഞ്ഞു കാസർകോട് കളക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
എല്ലാ ഓഫീസുകളിലും വിവരാവകാശ നിയമം നിലവിൽ വന്നതിനു ശേഷം
120 ദിവസത്തിനുള്ളില്‍ സൂക്ഷിച്ചു വെക്കേണ്ട രേഖകളെ കുറിച്ച് വിവരാവകാശ നിയമത്തിലെ 4(1) ല്‍ പ്രതിപാദിച്ചിട്ടുള്ളതായും അത് പല ഓഫീസുകളിലും നടപ്പിലാക്കുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു., നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സൂപ്രീംകോടതി ഉത്തരവ് പ്രകാരം കമ്മീഷനെ ചുമതല പെടുത്തിയിട്ടുണ്ട് .കമ്മീഷൻ അത് പരിശോധിച്ച് വരുന്നു .പാലക്കാട് ജില്ലയിൽ നിലവിൽ പരിശോധന നടത്തിയിട്ടുണ്ട് .വിവരാവകാശ നിയമ പ്രകാരം വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്നും ഇന്ന് ജില്ലയിലെ 11 ഓളം കേസുകള്‍ തീര്പ്പാക്കിയെന്. കമ്മീഷണർ അറിയിച്ചു.
Comments