സ്ഥലം കാണിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി മധ്യവയസ്കൻ്റെ കാറും പണവും റാഡോ വാച്ചും കൊള്ളയടിച്ച നാലുപേർ വളപട്ടണം പോലിസ് പിടികൂടി.
കണ്ണൂർ : സ്വത്ത് വിൽക്കാനുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മധ്യവയസ്കനൊപ്പം കാറിൽ എത്തി മർദ്ദിച്ചവശനാക്കി കാറും പണവും റാഡോ വാച്ചും കവർന്ന് കടന്നു കളഞ്ഞ നാലംഗ സംഘം പിടിയിൽ. കാട്ടാമ്പള്ളിയിലെ പി.ടി. റഹീം (55), ചിറക്കൽ ഓണപ്പറമ്പിലെ മന്ദാനാൽ സൂരജ് (34), വളപട്ടണം മന്ന യിലെ അജ്നാസ് (32), ചിറക്കൽ കാഞ്ഞിരത്തറയിലെ റാഫിഖ് (30) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ്, കണ്ണൂർ സിറ്റി എസിപി ടി. കെ രത്നകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ വളപട്ടണം ഇൻസ്‌പെക്ടർ ടി. പി സുമേഷ്, എസ്.ഐ ടി.എം വിപിൻ, എസ്.ഐ പി. ഉണ്ണികൃഷ്ണനും ചേർന്ന് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 10.30 മണിക്കാണ് സംഭവം. സ്വത്ത് കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് ഇരിക്കൂർ ചേടിച്ചേരി സ്വദേശി ബദരിയ മൻസിലിൽ കെ പി ഹംസയെ (64)യാണ് പ്രതികൾ ആക്രമിച്ച് കൊള്ളയടിച്ചത്. കല്ല് തുണിയിൽ കെട്ടി അടിക്കുകയും കൈ കൊണ്ട് മർദ്ദിക്കുകയും ചെയ്ത ശേഷം പരാതിക്കാരൻ്റെ കെ. എൽ- 79 - 5888 നമ്പർ കാറും ഡാഷ് ബോർഡിൽ സൂക്ഷിച്ച 2,66 000 രൂപയും കൈയിൽ ധരിച്ചിരുന്ന 1,65,000 രൂപയുടെ റാഡോ വാച്ചു മാണ് പ്രതികൾ കൊള്ളയടിച്ച് കടന്നു കളഞ്ഞത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകി .കേസെടുത്ത പോലീസ് രാത്രിയോടെ നടത്തിയ തെരച്ചലിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി പ്രതികളെ പിടികൂടുകയായിരുന്നു.
• വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.
Comments