വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.
വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധനയ്ക്കിടെ 7.1 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡൽ (24) ആണ് കഞ്ചാവുമായി അറസ്റ്റിലായത്.
പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബെന്നി.കെ.സെബാസ്ററ്യൻ, രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ദേവകുമാർ.വി, സമോദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന്നിവരും പങ്കെടുത്തു.
Comments