വാട്സ്ആപ്പ് വഴി സി.ബി.ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1.65 കോടി തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ; ഗുജറാത്തിലെത്തി പ്രതിയെ പിടികൂടി കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ്.

കണ്ണൂർ : വാട്സ്ആപ്പ് വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദ്ഷർ ഖാൻനെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീ‌സ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ Due ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടര്ന്ന് പരാതിക്കാരിയെ വാട്സ്ആപ്പ് വഴി സി‌ബി‌ഐ യില്‍ നിന്നാണെന്ന് പറഞ്ഞു വിളിക്കുകയും പരാതിക്കാരിക്കെതിരെ മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും പരാതിക്കാരിയെ VIRTUAL HOUSE അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയും പരാതിക്കാരിയെക്കൊണ്ട് പല തവണകളായി 1,65,83,200/- വിവിധ അക്കൌണ്ടുകളില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. 
 മേല്‍പരാതിയില്‍ പ്രതിയുടെ അക്കൌണ്ടിലേക്ക് ലഭിച്ച 62,68,200/- രൂപയുമായി ബന്ധപ്പെട്ടാണ് ഈ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്.കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW



Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023