ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം ലെവല്‍ ക്രോസ് ജൂലൈ 31 മുതല്‍ ആഗസ്റ്റ് ആറ് വരെ അടച്ചിടും.
കാസർകോട്: ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം യാര്‍ഡ് സ്റ്റേഷനിലെ മഞ്ചേശ്വരത്തിനും ഉള്ളാളിനും ഇടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 291 ട്രാക്ക് ജൂലൈ 31ന് രാവിലെ എട്ട് മുതല്‍ ആഗസ്ത് എട്ടിന് വൈകീട്ട് ആറ് വരെ അടച്ചിടും. ദേശീയപാത 66ല്‍ ബങ്കര മഞ്ചേശ്വരമാണ് ഇതിനോട് ചേര്‍ന്നുള്ള റോഡ് മാര്‍ഗ്ഗം. ലെവല്‍ക്രോസ് നമ്പര്‍ 292 കണ്വതീര്‍ത്ഥ, 289 ഹൊസങ്കടി ഗേറ്റ് എന്നിവിടങ്ങളിലൂടെ ഗതാഗതം തിരിച്ചു വിടുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
Comments