അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്; അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഷിരൂരിൽ പുരോഗമിക്കുകയാണെന്നും മന്ത്രി. 25 July
കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അർജുൻ്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഷിരൂരിൽ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണ്. കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Comments