ബാംഗ്ലൂരിൽ നിന്നും കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടെ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം മെത്താംഫിറ്റമിനുമായി അഞ്ച് യുവാക്കളെ പിടികൂടി; കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പ്രതികൾ എക്‌സൈസിന്റെ പിടിയിലായത്. കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ട് വന്നത്. വയനാട് സ്വദേശികളായ ഫൈസൽ റാസി.കെ.എം(32), അസനൂൽ ഷാദുലി (23), സോബിൻ കുര്യാക്കോസ്(23 ), എറണാകുളം സ്വദേശി മുഹമ്മദ് ബാവ.പി.എ (22 ), മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്(21) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ടീം ,വയനാട് എക്സൈസ് ഇൻറലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ്.പി.ആർ ,അനൂപ്.ഇ, രാമചന്ദ്രൻ എ.ടി, അജയകുമാർ. കെ.കെ എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്.ടി.ജി, ഉണ്ണികൃഷ്ണൻ, സനൂപ്.കെ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും ഉണ്ടായിരുന്നു.
Comments