ഭിന്നശേഷിക്കാരനായ ബാലകനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ.
പാലക്കാട് : ഭിന്നശേഷിക്കാരനും പ്രായ പൂർത്തിയാകാത്തതുമായ ബാലകനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ പ്രതി, കുനിശ്ശേരി കൂട്ടാല കല്ലംപറമ്പ് വീട്ടിൽ സന്തോഷ് (35) നെയാണ്പോക്സോ നിയമപ്രകാരം 20 വർഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണം, പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 26/11/20021 തീയതി കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന ബാലകനെ പ്രതിയുടെ വീടിനകത്തു കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം. ആലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്, അന്നത്തെ എസ് ഐ ആയിരുന്ന അരുൺകുമാർ എം ആർ, സി ഐ റിയാസ് ചക്കേരി എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ വത്സൻ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർ മാരായ ശ്രീമതി ടി ശോഭന , സി രമിക എന്നിവർ ഹാജരായി, ലൈസൻ ഓഫീസറായ എ എസ് ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു പിഴത്തുക കൂടാതെ ഇരയ്ക്ക് അധിക ധനസഹായത്തിനും വിധി.
Comments