ബാലികക്കെതിരെ ലൈംഗിക അതിക്രമം പ്രതിക്ക് 80 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.





പാലക്കാട്‌ : കേസിൽ 9 വയസുള്ള പെൺകുട്ടിയെ താമസ വീട്ടിൽ വെച്ച് അമ്മയുടെ അറിവോടെ പ്രതിയായ രണ്ടാനച്ചൻ ഗുരുതര ലൈംഗിക അതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്ത കേസിൽ കുലശേഖരൻ ,വയസ് 45 S/o വേലു സ്വാമി , എസ്റ്റേറ്റ്പ്പടി, ആൽത്തറ പെരുമ്പിലാവ് എന്നവർക്ക് വിവിധ വകുപ്പുകളി ലായി 80വർഷം കഠിന തടവും 2 ലക്ഷo രൂപ പിഴയും സരിത എന്നവർക്ക് 3 വർഷം തടവും 1 ലക്ഷം രൂപയും പിഴയും പട്ടാമ്പി FTSC ജഡ്ജ് രാമു രമേശ്‌ ചന്ദ്ര ഭാനു ശിക്ഷ വിധിച്ചു. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ ആണ്. കേസ് ഫയൽ എഴുതാൻ സഹായിച്ചത് എ എസ് ഐ ജയൻ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാർ ഹാജരായി.പട്ടാമ്പി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂനെ സഹായിച്ചു.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023