തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. Kannur Thalasherry mahi
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ എൻ ഷംസിറും മന്ത്രി പി എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യുന്നു |
തലശ്ശേരി മാഹി ബൈപാസ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനു ശേഷം സ്പീക്കർ എ എൻ ഷംസിറും മന്ത്രി പി എ മുഹമ്മദ് റിയാസും മാഹി ബൈപാസിലൂടെ കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യുന്നു |
കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്.
പൊതുമരാത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയിലെ ചടങ്ങില്‍ പങ്കെടുത്തു. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെ പേരാണ് ഇവിടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്. ഇതോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറുവരി പാതയിലൂടെ ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര നടത്തുകയും ചെയ്തിരുന്നു.
Comments