ചിക്കൻ കടക്കുനേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം ശക്തമായ നടപടി സ്വീകരിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.





കണ്ണൂർ : ചിക്കൻ കടക്കുനേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം ശക്തമായ നടപടി സ്വീകരിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
. ശ്രീകണ്ഠാപുരം മാർക്കറ്റിൽ ശിഹാബിന്റെ ചിക്കൻ ഷോപ്പിനെതിരെ നടന്ന അക്രമത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് കമ്മറ്റിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടണം എന്നും ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള ചിക്കൻ വ്യാപാരി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ വി സലീം ആവശ്യപ്പെട്ടു. ശക്തമായ നടപടി സ്വീകരിക്കണം എന്ന്ആവശ്യപ്പെട്ട് നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.  പ്രതിഷേധ പ്രകടനത്തിൽ വി പി ബഷീർ ഏകോപനസമിതി പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ പി സഹദ്, കെ സലാഹുദ്ദീൻ, ആന്റണി സി എഫ്, രാഗം ഖാദർ, മുരളീധരൻ, ഹർഷ ഹസ്സൻ, ലുലു മുഹമ്മദ് കുഞ്ഞി, സ്റ്റൈലോ ഷാബി ഈഫൻ, അബ്ദുനാസർ എന്നിവർ സംസാരിച്ചു.






• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023