വയോധികയായ സ്ത്രീയുടെ മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ചു ബൈക്കിൽ കടന്നു കളഞ്ഞ പ്രതി പിടിയിൽ; കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ആയി 250 ൽ പരം സിസിടീവി ക്യാമറകൾ ആണ് പോലീസ് സംഘം പരിശോധിച്ചത്.




കണ്ണൂർ : വയോധികയുടെ സ്വർണമാല പൊട്ടിച്ച പ്രതി പിടിയിൽ. കഴിഞ്ഞ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ 9.30 ന് പറശ്ശിനി അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയായ സ്ത്രീയുടെ മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ചു ബൈക്കിൽ കടന്നു കളഞ്ഞ പ്രതിയെയാണ് പോലീസ് പിടികൂടിയത്. പയ്യന്നൂർ വെള്ളൂർ അന്നൂർ പുതിയ പുരയിൽ ലിജീഷ് പി. പി (32) ആണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്റെ മേൽനോട്ടത്തിൽ തളിപ്പറമ്പ ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ, എസ്.സി.പി.ഒ പ്രമോദ്, സിപിഒ അരുൺ കുമാർ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ ഷിജോ
അഗസ്റ്റിൻ എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ആയി 250 ൽ പരം സിസിടീവി ക്യാമറകൾ ആണ് പോലീസ് സംഘം പരിശോധിച്ചത്. പോലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞു ശേഷം പ്രതി നേരിട്ടു വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ സഞ്ചാരിച്ചാണ് തിരിച്ചു പോയത്. തുടർന്ന് സംഭവസമയം പ്രതി ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിൽ പ്രതി വലയിൽ ആവുകയായിരുന്നു. പ്രതിയെ ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ 20/10/2023 ന് രാത്രി 7.30 മണിക്ക് പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ സ്ത്രീ യുടെ 3 പവൻ മാല പൊട്ടിച്ചെടുത്തതും ഈ പ്രതിയാണെന്നു തിരിച്ചറിഞ്ഞു. പ്രതിക്ക് ശ്രീകണ്ഠാപുരം,മട്ടന്നൂർ, ചൊക്ലി എന്നി പോലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021 വർഷത്തിൽ ഓരോ കേസുകൾ ഉണ്ട്.





• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

കെ.എം.സി.സിയുടെ ഇടപെടൽ: രണ്ടരപതിറ്റാണ്ടിൻ്റെ പ്രവാസം, ഭാര്യക്കും മകൾക്കും വേണ്ടാതായ കൊല്ലം സ്വദേശിയെ എളയാവൂർ സി.എച്ച് സെൻ്റർ ഏറ്റെടുത്തു.

കണ്ണൂർ സിറ്റി മാക്കൂലകത്ത് കുടുംബ സംഗമം നടത്തി.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍; മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി സ്ഥാപിച്ച (ഐ) EYE 24 മിഴി തുറന്നു, വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3 ANPR (Automatic Number Plate Recognition) ക്യാമറകളും ഇതിലുണ്ട്. 02 December 2023