തൃശൂരിൽ നാളികേരം ലോഡിന്റെ മറവിൽ കൊണ്ടുവന്ന 1750 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. Crime news
തൃശൂരിൽ നാളികേരം ലോഡിന്റെ മറവിൽ കൊണ്ടുവന്ന 1750 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. 35 ലിറ്ററിന്റെ 50 കന്നാസുകളിൽ സ്പിരിറ്റ് നിറച്ച് മിനി ലോറിയിൽ ലോഡ് ചെയ്ത ശേഷം അതിന് മുകളിൽ നാളികേരം നിരത്തി ആർക്കും സംശയം തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു സ്പിരിറ്റ് കടത്ത്. തമിഴ്നാട് പൊള്ളാച്ചി ഭാഗത്ത് നിന്നാണ് തൃശൂരിലേക്ക് സ്പിരിറ്റ് കൊണ്ടുവന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീകൃഷ്ണനെയും, തമിഴ്നാട് സ്വദേശി കറുപ്പു സ്വാമിയെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിനോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി.ആർ.മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, കെ.വി വിനോദ്, ആർ.ജി രാജേഷ്, പ്രിവൻറ്റീവ് ഓഫീസർ എസ്.ജി.സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ, മുഹമ്മദലി, ബസന്ത്കുമാർ, രജിത്ത് ആർ.നായർ, സുബിൻ, വിശാഖ്, ടോമി, എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോദ് ഖാൻ സേട്ട് എന്നിവർ പങ്കെടുത്തു.
Comments