സ്വകാര്യ ബസ്സിൽ നിന്ന് ഇറക്കിവിട്ട സുഗതന് നവകേരള സദസ്സിൽ ലൈസൻസ്.
ആലപ്പുഴ: ഭിന്നശേഷിക്കാരന് നവ കേരള സദസിൽ വച്ച് ലൈസെൻസ് നൽകി. വെണ്മണി സ്വദേശിയായ സുഗതന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഭിന്നശേഷിക്കാർക്കുള്ള ലൈസെൻസ് നൽകിയത്.
ഒക്ടോബർ 10ന് മെഴുകുതിരിവ്യാപാരത്തിനായി പരുമലയിലേക്കു വന്ന സുഗതനെയും കുടുംബത്തെയും ചെങ്ങന്നൂർ കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ നിന്ന് ഇറക്കിവിട്ടിരുന്നു. മാവേലിക്കര സ്റ്റാൻഡിൽ പോകാൻ കഴിയില്ലെന്നു പറഞ് ബസിൽനിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് മാവേലിക്കര ജോയിന്റ് ആർടിഒ ക്ക് പരാതി നൽകുകയായിരുന്നു. ആർ ടി ഒ സജി പ്രസാദ് വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ലൈസൻസ് എടുക്കാൻ സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. ലേണേഴ്സ് പാസായി കഴിഞ്ഞ ദിവസം ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ
സുഗതന് മാവേലിക്ക നവ കേരള സദസിൽ വച്ച് ലൈസൻസ് കൈമാറുകയായിരുന്നു.
Comments