പുതിയ വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ്; അറിയിപ്പ് ലഭിച്ചെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി; ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. News
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇക്കാര്യം റെയിൽവേ അറിയിച്ചതായി ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ഞായറാഴ്ചയാണ് രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാമത്തെ വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നുവെന്നും ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി കൂട്ടിച്ചേർത്തു.
ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ പോസ്റ്റിലേക്ക് :
വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം, അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.
Comments