പോക്സോ കേസ്സിൽ പ്രതിക്ക് 20 വർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. News
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 20 വർഷം കഠിന തടവിനും അഞ്ച് ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് തൃശൂർ അതിവേഗ പോക്സോ കോടതി വിധിച്ചു. പറഞ്ഞു. പാലക്കാട് ജില്ലയിൽ അഗളി ഗൂലിക്കടവ് ദേശത്ത് ചങ്ങാത്തൂർ ബിനീഷിനെ (24) യാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി കെ. എം. രതീഷ് കുമാർ ശിക്ഷിച്ചത്.
2017 മുതൽ 2019 വരെ വിവിധ കാലയളവിൽ പലതവണകളിലാണ് പ്രതി പീഡനം നടത്തിയത്. മാതാപിതാക്കളുടെ പരാതിപ്രകാരവും ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചും അന്നത്തെ ഒല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വിജയരാജൻ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇൻസ്പെക്ടർ ബെന്നി ജേക്കബ് അന്വേക്ഷണം ഏറ്റടുത്ത് പ്രതിയെ അറസ്റ്റ്ചെയ്ത് തെളിവുകൾ ശേഖരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. ഒല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എ എസ് ഐ ലാല അസിസ്റ്റൻറ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായും ഉണ്ടായിരുന്നു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഒല്ലൂർ പോലീസ് സ്റ്റേഷൻ എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടി ചെയ്യുന്ന സി.പി.ഒ ജോഷി.സി.ജോസ്, പ്രോസസ് ഡ്യൂട്ടിക്കാരായ സി.പി.ഒ മനോജ്, സി.പി.ഒ ശ്യാം, കോടതി ലൈസൺ ഓഫീസർ ഗ്രേഡ് എസ് സി പി ഓ ഗീത എന്നിവർ പ്രവർത്തിച്ചു. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് പോക്സോ കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി. അജയ് കുമാർ ഹാജരായി.
Comments