കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി; ശനിയാഴ്ച്ച കണ്ണൂർ ടൗണിൽ ഡിസിസിയുടെ പ്രതിഷേധ പ്രകടനം, പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാൻ മോഡി ഏത് വിധമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി വിജയനും നടപ്പിലാക്കുന്നത് : കണ്ണൂർ മേയർ.
കണ്ണൂർ : കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് പ്രകടനത്തിന് നേതൃത്വം നൽകി. നേതാക്കളായ അഡ്വ .ടി ഒ മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, അഡ്വ . റഷീദ് കവ്വായി , റിജിൽ മാകുറ്റി, അഡ്വ .വി പി അബ്ദുൽ റഷീദ് ,സി ടി ഗിരിജ, ശ്രീജ മഠത്തിൽ ,എം കെ മോഹനൻ , ടി ജയകൃഷ്ണൻ , കൂക്കിരി രാഗേഷ്, കായക്കുൽ രാഹുൽ ,ലക്ഷമണൻ തുണ്ടിക്കൊത്ത് , കല്ലിക്കോടൻ രാഗേഷ് ,സുധീഷ് മുണ്ടേരി ,ഫർഹാൻ മുണ്ടേരി തുടങ്ങിയവർ പങ്കെടുത്തു.
കെ സുധാകരന്റെ അറസ്റ്റിലൂടെ വെളിവാകുന്നത് പിണറായിയുടെ ഭീരുത്വം:അഡ്വ.ടി. ഒ മോഹനൻ.
കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിലൂടെ പിണറായി വിജയൻ എന്ന ആഭ്യന്തരമന്ത്രിയുടെ ഭീരുത്തമാണ് വെളിവാകുന്നത്. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാൻ മോഡി ഏത് വിധമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി വിജയനും നടപ്പിലാക്കുന്നത്.
ബിഹാറിലെ പട്നയിൽ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് രാജ്യത്ത് ബിജെപിക്കെതിരെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്ത ദിവസം തന്നെ പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തതിലൂടെ സിപിഎം (കേരള) കൂടെ തന്നെ ഉണ്ട് എന്ന വ്യക്തമായ സന്ദേശമാണ് പിണറായി വിജയൻ മോഡിക്ക് നൽകുന്നത്.
ഇന്ത്യാ രാജ്യത്ത് ജനാധിപത്യ സംസ്ഥാപനത്തിനും സംരക്ഷണത്തിനും ബ്രിട്ടീഷുകാരുടെ കാലം മുതൽക്ക് തന്നെ പോരാടിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. അതിലൊന്നും ഒരു സംഭാവനയും നൽകാതെ അതിന് തുരങ്കം വെച്ചവർ ഇന്ന് കേന്ദ്രവും കേരളവും ഭരിക്കുമ്പോൾ നടത്തുന്ന ഇത്തരം ഫാസിസ്റ്റ് പ്രവർത്തനങ്ങളെ ജനാധിപത്യരീതിയിൽ പ്രതിരോധിക്കുക തന്നെ ചെയ്യും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച്ച കണ്ണൂർ ടൗണിൽ ഡിസിസിയുടെ പ്രതിഷേധ പ്രകടനം.
കണ്ണൂർ : കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച(24/6/2023) രാവിലെ 10 മണിക്ക് കണ്ണൂർ നെഹ്‌റു സ്തൂ പത്തിനരികെ നിന്നും പ്രതിഷേധം പ്രകടനം ആരംഭിക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജ്ജ് അറിയിച്ചു. നാളെ വൈകുന്നേരം എല്ലാം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തണമെന്ന് ഡിസിസി ആഹ്വാനം ചെയ്തു.
Comments