ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഹോം ഗാർഡിനെ ഭീഷണിപെടുത്തുകയും അസഭ്യംപറയുകയും വാഹനം കൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത് കടന്നുകളഞ്ഞയാളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. News
കണ്ണൂർ : ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഹോം ഗാർഡിനെ ഭീഷണിപെടുത്തുകയും അസഭ്യംപറയുകയും വാഹനം കൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത് കടന്നുകളഞ്ഞയാളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. നോ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട കാർ അവിടെ നിന്ന് മാറ്റുവാൻ ആവശ്യപ്പെട്ടതിന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനെ ഭീഷണി പെടുത്തുകയും പരസ്യമായി അസഭ്യം പറയുകയും കാറുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത് അവിടെ നിന്ന് കടന്നുകളഞ്ഞയാളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിന്റെ പരാതിയിലാണ് കണ്ടേരി നവാസ് മൻസിൽ അർഷാദ് പി.കെ (30) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇതിന് മുൻപും കൂത്തുപറമ്പ് സ്റ്റേഷനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂത്തുപറമ്പ് തലശ്ശേരി റോഡിലെ നോ പാർക്കിംഗ് സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. കൂത്തുപറമ്പ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ അഖിൽ, ഗ്രേഡ് എസ്ഐ അനീഷ് കുമാർ പി വി, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, ഷിനിത, റാഷിദ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത് .
Comments