Posts

പയ്യന്നൂർ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂർ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രൻ മാസ്റ്റർ നിര്യതനായി.

Image
കണ്ണൂർ : പയ്യന്നൂർ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂർ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രൻ മാസ്റ്റർ നിര്യതനായി. ഭൗതീകശരീരം 12:30 ന് കണ്ണൂർ ഡിസിസി ഓഫീസിലും ,രണ്ട് മണിക്ക് പഴയങ്ങാടി ടൗണിലും, 2.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിലും, അഞ്ച് മണിക്ക് വെങ്ങര ഗാന്ധി മന്ദിരത്തിലും പൊതു ദർശനത്തിന് വെക്കും തുടർന്ന് സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ചടങ്ങുകൾ നാളെ (10.11.2024 ഞായർ ) രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശമ്ശാനത്തിൽ നടക്കുമെന്നും കണ്ണൂർ ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടം ആർഎസ്എസ് അജണ്ട രാജ്യത്ത് പൂർണമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു; എസ്‌.ഡി.പിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ.

Image
കണ്ണൂർ : കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണകൂടം ആർഎസ്എസിന്റെ അജണ്ട പൂർണമായും രാജ്യത്ത് നടപ്പിലാക്കി ക്കൊണ്ടിരിക്കുകയാണെന്ന് എസ്‌.ഡി.പിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ. വഖഫ്, മദ്രസ തകർക്കുകയെന്ന ആർഎസ്.എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്‌.ഡി.പിഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  വഖഫ്-മദ്രസ സംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. പൗരത്വ നിയമം, ഏക സിവിൽ കോഡ്, ഏക ഇലക്ഷൻ, വഖഫ് ഭേദഗതി ബില്ല്, മദ്രസകൾക്കെതിരായ നീക്കം തുടങ്ങിയ ആർഎസ്എസ് താല്‌പര്യമാണ് കേന്ദ്രസർക്കാർ നടത്തി ക്കൊണ്ടിരിക്കുന്നത്. ഒരു സമൂഹത്തെ ദുർബലമാക്കി കീഴ്പെടുത്തുന്നതിന് വിശ്വാസപരമായും സാംസ്കാരികമായും സാമ്പത്തികമായും ശാരീരികമായും ഉന്മൂലനം ചെയ്യുക എന്നതാണ് ഫാഷിസ്റ്റ് ശൈലി. വഖഫ് നിയമ ഭേദഗതി, മദ്റസകൾക്കെതിരായ നീക്കം എന്നിവയിലൂടെ ഇതാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് മുസ്ലിം വിഭാഗം മാത്രമല്ല മതപഠനശാലകൾ നടത്തുന്നത്. ഏത് മതം പഠിക്കാനും പഠിപ്പിക്കാനുള്ള ഭരണഘടന അവകാശമുള്ള രാജ്യമാണ് നമ്മുടേത്. പൗരത്വം നിഷേധിക്കുന്ന എൻആർസിയേക്കാൾ ഭീകരമാണ് വഖഫ് ഭേദഗതിക്ക് പിന്നിലുള്ള ത

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എന്ന് പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പോലീസ്; ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണമെന്നും പോലീസ്.

Image
 ഫോട്ടോ കടപ്പാട് കേരള പോലീസ് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് എന്ന് പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പോലീസ്.  ഇതേ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കത്. സാമൂഹ്യമാധ്യമങ്ങളില്‍ ഓഫര്‍ പോസ്റ്റിനൊപ്പം ഒരു വ്യാജ ലിങ്കും ഉണ്ടും. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കാം. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും. കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും  :  മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യു.പി.ഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായു

ജാമ്യം ലഭിച്ചത് കൊണ്ട് പിപി ദിവ്യ നിരപരാധിയാകുന്നില്ല: കെ. സുധാകരൻ; പിപി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത് കുറ്റബോധം കൊണ്ടെന്നും സുധാകരൻ.

Image
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചേലക്കരയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം പൂർണമായും :  ജാമ്യം ലഭിച്ചത് കൊണ്ട് പിപി ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സിപിഎം അങ്ങനെകരുതണ്ട. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് മൗഢ്യമാണ്.കേസിന്റെ വസ്തുതകള്‍ പരിശോധിച്ചല്ല മറ്റു ചിലകാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്.അത് സ്വാഭാവിക നടപടിയാണ്.ജാമ്യം കിട്ടിയത് കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ല. നിരപരാധിത്വം തെളിയിക്കുമെന്നത് പിപി ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്. നീതിക്കായുള്ള എഡിഎമ്മിന്റെ കുടുബം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. പിപി ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. പോലീസിന്റെ അന്വേഷണത്തില്‍ സത്യം തെളിയില്ല. അവരുടെ കൈകള്‍ ബന്ധിച്ചാണ് അന്വേഷണത്തിന് വിട്ടത്. പിപി ദിവ്യയെ സംരക്ഷിക്കുന്നത് പോലീസാണ്. ഒളിവില്‍ കഴിയാനും കീഴടങ്ങാനും സൗകര്യം നല്‍കിയതും ഇതേ പോലീസാണ്. ഈ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ സാധ്യതകള്‍ പരിശ

വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

Image
തിരുവനന്തപുരം : വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി കുറിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി; വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികൾക്കാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്.

Image
ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ(38 വയസ്)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും അത്യന്തം വിനാശകാരിയായ 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകൾ കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം അലറി വിളിച്ച് അക്രമങ്ങള്‍ അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം കീഴടക്കിയത്. നൈട്രോസെപാം ഗുളികകൾ 20 ഗ്രാമിൽ അധികം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമാണ്. വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികൾക്കാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. ഇത്തരത്തിലുള്ള മയക്കുമരുന്നിൻ്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും. ഇയാളുടെ കെണിയില്‍ അകപ്പെട്ട യുവതീ യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റു

പോന്നോർ SC നഗർ സന്ദർശനവും പരാതി പരിഹാര അദാലത്തും നടത്തി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ.

Image
തൃശൂർ : പോന്നോർ SC നഗറിലെ പരാതി പരിഹാര അദാലത്ത് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ് ഉദ്ഘാടനം ചെയ്തു. പോന്നോർ SC നഗർ സന്ദർശനവും നടത്തി പോന്നോർ SC നഗർ നിവാസികളോട് സംസാരിച്ചു 2002ൽ രാജ്യത്തിന് ജീവൻ ബലിയർപ്പിച്ച ലഫ്റ്റനൻറ് കേണൽ സുനിൽ ശ്രീധറിന്റ സ്മരണാർത്ഥം മാതാപിതാക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക തൃശൂൾ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. കമ്മീഷണർ പ്രസ്തുത ചടങ്ങിൽ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു പരാതി പരിഹാര അദാലത്തിൽ  ജനങ്ങളിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയും വേണ്ട നടപടികൾ ചെയ്യാമെന്നും കമ്മീഷണർ ഉറപ്പ് നൽകി. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക പ്രതിഭകളെയും ആദരിച്ചു. പഠനത്തോടൊപ്പം കായികപരമായും മുന്നേറുന്നതിനായി കുട്ടികൾക്ക് ഫുട്ബോളുകൾ നൽകി. വർദ്ധിച്ചുവരുന്ന സൈബർകുറ്റകൃത്യങ്ങൾക്കെതിരെ കരുതിയിരിക്കാനും സൈബർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചു. ഡിജിറ്റൽ മീഡിയ അഡിക്ഷനിൽ കുട്ടികളും മതാപിതാക്കളും ഒരുപോലെ ശ്രദ്ധപുലർത്തണമെന്നും ഡിജിറ്റൽ അഡിക്ഷൻ പ്രതിവിധിക്ക് തൃശൂർ സിറ്റി പോലിസ് കമ്മീഷണർ ഓഫീസിൽപവർത്തിച്