Posts

അണ്ടത്തോട് ബദരിയ മസ്ജിദിന് സമീപം അമ്പാടി ഹൗസിൽ എ. അനൂപ് കുമാർ നിര്യാതനായി.

Image
കണ്ണൂർ സിറ്റി : അണ്ടത്തോട് ബദരിയ മസ്ജിദിന് സമീപം അമ്പാടി ഹൗസിൽ എ. അനൂപ് കുമാർ (54) നിര്യാതനായി. ഭാര്യ : ഷിഞ്ചു വി. പി. മക്കൾ : അർജുൻ അനൂപ് കുമാർ, ഐശ്വര്യ അനൂപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മൈതാനപ്പള്ളി അരയ സമാജം ശ്മശാനത്തിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കർണാടകയിൽ ഒളിവിലായിരുന്ന വാറൻ്റ് പ്രതിയെ അവിടെ വച്ച് പിടികൂടി തലശ്ശേരി എക്സൈസ്.

Image
കണ്ണൂർ : തലശ്ശേരി അഡീഷണൽ അസിസ്റ്റൻ്റ് സെഷൻസ് കോടതി പുറപ്പെടുവിച്ച വാറൻ്റ് പ്രതി കർണാടക സ്വദേശി ഹാസ്സൻ ജില്ല ഗണേഷ് ബസുവരാജിനെയാണ് കണ്ണൂർ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുഗുണൻ്റെ നിർദ്ദേശപ്രകാരം തലശ്ശേരി എക്സൈസ് റേഞ്ച് സംഘം അതിവിദഗ്ധമായി പ്രതിയുടെ ഒളിസങ്കേതത്തിൽ പോയി പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജ്, എഇഐ (ഗ്രെഡ്) സുധീർ വാഴവളപ്പിൽ , സിഇഒ സരിൻരാജ്, സിഇഒ (ഡ്രൈവർ) ബിനീഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. 2014 ൽ മാഹി മദ്യം കൈവശം വച്ച് കടത്തവെ ന്യൂ മാഹി ചെക്പോസ്റ്റിൽ വച്ച് 2 പേരെ പിടികൂടി കണ്ടെടുത്ത കേസിലെ രണ്ടാം പ്രതിയാണ് ഗണേഷ്. നിയമ നടപടികൾ പൂർത്തീകരിച്ചു കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ, തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചു കൊണ്ട് ഉത്തരവായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കവർച്ചാ കേസിലെ പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയിൽ.

Image
കോഴിക്കോട് : പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കാവും തറയിലെ വീട് കവർച്ച കേസിലെ പ്രതി കൂരാച്ചുണ്ട് കാളങ്ങാലിയിൽ പാറയിൽ മുസ്തഫ എന്ന മുത്തു ആണ് പോലീസിന്റെ പിടിയിലായത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം രാത്രി വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 20ഓളം പവൻ സ്വർണവും 60000 രൂപയും പ്രതി മോഷ്ടിച്ചിരുന്നു . മോഷണ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കോഴിക്കോട് റൂറൽ എസ് പി  നിധിൻ രാജ്. ഐ. പി. എസിന്റെ   നിർദ്ദേശപ്രകാരം പേരാമ്പ്ര  ഡിവൈഎസ്പിി    വി.വി ലതീഷിൻ്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യ്തു • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ - തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത് : മുഖ്യമന്ത്രി.

Image
ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.  മുഖ്യമന്ത്രി പിണറായി വിജയന്റെ  അനുശോചന സന്ദേശം പൂർണമായും  :  ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.  യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു അഭിവന്ദ്യ തോമസ് പ്രഥമൻ ബാവ. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവു

മഞ്ഞപിത്തം - തളിപ്പറമ്പ് മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. News

Image
കണ്ണൂർ : തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മഞ്ഞപ്പിത്ത രോഗം വ്യാപകമായതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പീയൂഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ഡോ സച്ചിൻ കെ സി യുടെ നേതൃത്ത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.  തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ ഒമ്പതാം വാർഡ് ഹിദായത്ത് നഗറിലെ 45 വയസ്സ്, 42 വയസ്സ് വീതമുള്ള 2 പേർ (പുരുഷന്മാർ ) കഴിഞ്ഞദിവസം മഞ്ഞപ്പിത്തം ബാധിച് മരണപ്പെട്ടിരുന്നു.  *തളിപ്പറമ്പ് പ്രദേശത്തെ മഞ്ഞപ്പിത്തം വ്യാപനത്തിന്റെ ന്റെ രത്നച്ചുരുക്കം:-* • തളിപ്പറമ്പ് മുനിസിപ്പാലിറ്റി യിലെ കോര്‍ട്ട് റോഡ്‌ എന്നുള്ള സ്ഥലത്ത് ഷോപ്പിംഗ്‌ കോമ്പ്ലക്സ് ൽ ആണ് ഔട്ബ്രെക് പൊട്ടി പുറപ്പെട്ടതായി കാണുന്നത്.  • ഇവിടുത്തെ ടെക്സ്റ്റ്ല്‍ ഷോപ്പ് , ട്യൂഷന്‍ സെന്റര്‍, ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ലെ മറ്റു കടകളിലെ ജീവനക്കാര്‍, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളില്‍ ആണ് Hepatitis A ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത്  • ഇവിടേക്ക് പൊതുവായി വെള്ളം എടുക്കുന്ന കിണറില്‍ മലത്തിന്റെ സാന്നിധ്യം (E Coli Bacteria)പിന്നീട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.  - Hepatitis A virus ഈ വെള്ളത്തിൽ ഉണ്ടായിരുന്നി

യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ അന്തരിച്ചു. News

Image
യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ അന്തരിച്ചു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെ ഇന്ന് വൈകിട്ട് 5.21 നാണ് അന്ത്യം സംഭവിച്ചത്. യാക്കോബായ സഭയുടെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 1929 ജൂലൈ 22 ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു.2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഒറ്റ തന്ത പ്രയോ​ഗത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്; തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബി ജെ പി മാത്രമല്ല; കോണ്‍ഗ്രസ് എന്ന തന്ത കൂടി ഉണ്ടെന്ന് മന്ത്രി റിയാസ്. News

Image
ഒറ്റ തന്ത പ്രയോ​ഗത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഒറ്റ തന്ത പ്രയോഗം സിനിമയിൽ പറ്റുമെന്നും യുഡിഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയായ സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു. രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല. അത് സിനിമയിൽ പറ്റും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും ഉണ്ട്. കോൺഗ്രസ്‌ എന്ന തന്ത കൂടി ഉണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ്‌ ഫലം പുറത്ത് വിട്ടോ. അപ്പോൾ അറിയാം കാര്യങ്ങളെന്നും മുഹമ്മദ് റിയാസ് പരിഹാസത്തോടെ കൂട്ടിച്ചേർത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW