Posts

'ദീ സലം' ഫെസ്റ്റ് ആരംഭിച്ചു.

Image
കണ്ണൂർ : പുറത്തീൽ മിർഖാത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഗൗസിയ്യ ദഅവാ ദർസ് വിദ്യാർഥികളുടെ ആർട്ട് ഫെസ്റ്റ് ദീ സലം സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് കെ പി താഹിർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ ടി ബാബുരാജ് മുഖ്യാതിഥി ആയി. കോർപ്പറേഷൻ കൗൺസിലർ കെ പി അബ്ദുൽ റസാഖ്, മഹല്ല് ജനറൽ സെക്രട്ടറി നസീർ പുറത്തീൽ, ട്രഷറർ നൂറുദ്ദീൻ ഹാജി, ഭാരവാഹികളായ വി അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം മദനി, ടി വി മുസ്തഫ, കെ ടി റജാസ് എന്നിവർ പങ്കെടുത്തു. ദർസ് മുദരിസ് റഷീദുദ്ധീൻ ബുഖാരി വിഷയാവതരണം നടത്തി. ദർസ് മുദരിസ് മുബാറഖ് ബുഖാരി സ്വാഗതവും ശുഹൈബ് അഹ്സനി നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഞായറാഴ്ച കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരനുമായ രത്തന്‍ ടാറ്റ അന്തരിച്ചു.

Image
മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരനുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രി മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന്‌ നാലു ദിവസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടാറ്റാ ഗ്രൂപ്പിനെ വിസ്‌മയിപ്പിക്കുന്ന വളര്‍ച്ചയിലേക്കു നയിച്ച അമരക്കാരനായിരുന്നു രത്തന്‍ ടാറ്റ. ഇന്ത്യയിലെ കാര്‍ നിര്‍മാണത്തില്‍ വിപ്ലവം സൃഷ്‌ടിച്ച വ്യവസായിയാണ്‌ അദ്ദേഹം. 1937 ഡിസംബര്‍ 28-ന്‌, ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനിയുടെയും മകനായി മുംബൈയില്‍ ജനിച്ച അദ്ദേഹം 1961ല്‍ ജംഷഡ്‌പുരിലെ ടാറ്റ സ്‌റ്റീല്‍ ലിമിറ്റഡില്‍ ജോലിക്കാരനായി തുടക്കം കുറിച്ചു. രത്തൻ ടാറ്റ അവിവാഹിതനാണ്. 1991-ല്‍ ടാറ്റാ ഗ്രൂപ്പ്‌ ചെയര്‍മാനായ അദ്ദേഹം 2012 വരെ ഈ സ്‌ഥാനം വഹിച്ചു. 2016ല്‍ ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാനായിരുന്ന സൈറസ്‌ മിസ്‌ത്രിയെ പുറത്താക്കിയതോടെ ഇടക്കാല ചെയര്‍മാനായി വീണ്ടും ടാറ്റയിലെത്തിയ അദ്ദേഹം 2017 വരെ തുടര്‍ന്നു. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ

Image
കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇക്കാര്യം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ല. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളു. എന്നാൽ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ബോധവത്കരണമാണ് ഉദ്ദേശിച്ചത്. ഫൈൻ ഈടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചിട്ടുള്ളു. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യരുത് എന്നാണ് നിയമം. അമ്മമാര്‍ കുട്ടികളെ എടുത്ത് പിന്‍സീറ്റില്‍ ഇരിക്കുക എന്നതാണ് നടക്കുന്ന കാര്യം. ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആകട്ടെ എന്നു മാത്രമേ ഗതാഗത കമ്മീഷണര്‍ കരുതിയിട്ടുള്ളു. കേന്ദ്രത്തിന്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം. ബൈക്കില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്

കണ്ണൂർ ദസറ : ആറാം ദിനം 'ദോൽ ഭാജേ'യിലൂടെ ഡാൻഡിയ നൃത്തമാടി സായംപ്രഭയിലെ അമ്മമാർ.

Image
 കണ്ണൂർ ദസറയുടെ ആറാം ദിവസത്തെ പരിപാടികളിൽ തിങ്ങിനിറഞ്ഞ സദസിന്റെ കൈയ്യടി നേടി കണ്ണൂർ കോർപ്പറേഷന്റെ കീഴിലെ സായം പ്രഭാ വയോജന വിശ്രമകേന്ദ്രത്തിലെ അമ്മമാർ. 'ദോൽ ഭാജേ'യും, 'തീം തനാകെ' യും, 'ബാജേരെ ബാജെരെ'യും പാടി 65 വയസ്സുള്ള പ്രസന്ന മുതൽ 85 വയസ്സുള്ള സാവിത്രി വരെ ദസറ വേദിയിൽ ഡാൻഡിയ നൃത്തവുമായി ചുവടു വെച്ചപ്പോൾ അതിനൊപ്പം ആസ്വാദനവുമായി സദസ് ഒന്നാകെ നിറഞ്ഞ മനസ്സോടെ വൻ കയ്യടി നൽകി അമ്മമാർക്ക് പിന്തുണയും പ്രോത്സാഹനവുമായി ഒന്നിച്ചു ചേർന്നു. തളികാവ് സായം പ്രഭ  വയോജന കേന്ദ്രത്തിലെ കെയർ ടേക്കർ ആയ സജ്നാ നസീറാണ് ഒരാഴ്ച കാലത്തെ പരിശീലനം കൊണ്ട് 15 പേർ അടങ്ങുന്ന അമ്മമാരുടെ നൃത്ത സംഘത്തെ പരിശീലിപ്പിച്ചെടുത്തത്.  നൃത്തസംഘം സ്റ്റേജിൽ നിറഞ്ഞാടുമ്പോൾ പിന്തുണയുമായി സദസ്സിനു മുന്നിൽ നിർദേശം നൽകിയ  സജ്ന നസീറും നിറഞ്ഞ സദസ്സിന്റെ കയ്യടി നേടി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQD

റിസോർട്ട് മാനേജരിൽ നിന്നും ഗൂഗിൾ-പേ വഴി 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ: പിടിയിലായത് സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ.

Image
ഇടുക്കി : റിസോർട്ട് മാനേജരിൽ നിന്നും ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജിനെയും ഏജന്റായ ഡ്രൈവർ രാഹുൽ രാജിനെയും ഗൂഗിൾ-പേ വഴി 75,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് (09.10.2024) വിജിലൻസ് ഡിജിറ്റൽ ട്രാപ്പ് ചെയ്തു. ഇടുക്കി ജില്ലയിലെ മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ട് പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കഴിഞ്ഞ മാസം ഇരുപത്തി ഏഴാം തിയതി പരിശോധന നടത്തിയ ശേഷം ജില്ലാ മെഡിക്കൽ ഓഫീസറായ മനോജ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഒരു ലക്ഷം രൂപ കൈക്കൂലിയും റിസോർട്ടിന്റെ രേഖകളുമായി ഇക്കഴിഞ്ഞ ശനിയാഴ്ച ഡി.എം.ഒ. ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം മാനേജർ ഓഫീസിലെത്തിയപ്പോൾ കൈക്കൂലി തുകയായ ഒരു ലക്ഷം രൂപ കൂടുതലാണെന്നും കുറച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രേഖകൾ പരിശോധിച്ച ശേഷം കൈക്കൂലി തുക 75,000/- രൂപയായി കുറച്ച് നൽകുകയും ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡോ. മനോജ് മാനേജരോട് ഏജന്റായി പ്രവർത്തിക്കുന്ന ഡ്രൈവർ രാഹുൽ രാജിന്റെ ഫോൺ നമ്പർ നൽകിയ ശേഷം അതിലേക്ക് കൈക്കൂലി തുക ഗൂഗിൾ-പേ ചെയ്യാനും ആവശ്യപ്പെ

മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി: മന്ത്രി ജി.ആർ.അനിൽ. 09 October

Image
  സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇ-ശ്രം പോർട്ടൽ പ്രകാരമുള്ളവർക്ക് റേഷൻകാർഡ് അനുവദിച്ച് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കേസിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിർദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ e-KYC മസ്റ്ററിങ് ആരംഭിച്ചത്. ഒക്ടോബർ 8-ാം തീയതി വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

Image
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. തല്‍ക്കാലം ഒരു അംഗം മാത്രമാണ് താനെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും ശ്രീലേഖ പ്രതികരിച്ചു. വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം സുരേന്ദ്രന്‍ ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW