Posts

വാഹനത്തിൽ നിന്നും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ കുന്നംകുളം പോലീസ് ബാംഗ്ളൂരിൽ നിന്നും കണ്ടെത്തി.

Image
തൃശൂർ : കുന്നംകുളം പോലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എരുമപ്പെട്ടി വഴി ഗുരുവായൂരിലേക്ക് പോയിരുന്ന വാഹനം ചൊവ്വന്നൂരിൽ വച്ച് പരിശോധിച്ചതിലാണ് കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപെട്ട ഏകദേശം 66.5 ഗ്രാം എം ഡി എം എ യും ഏകദേശം 2 കിലോ ഹാഷിഷ് ഓയിലുമാണ് കണ്ടെത്തിയിരുന്നത്. ഈ കേസിലെ മുഖ്യ പ്രതിയായ രാഗിൽ കണ്ണൂർ കൊളവല്ലൂർ കണ്ണങ്ങോട് സ്വദേശിയായ കേളോത്ത് വീട്ടിൽ രാഗിൽ എന്നയാളെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. ഈ കേസിൽ നിധീഷ്, മുഹമ്മദ് അൻസിൽ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.  ഈ കേസിലെ മറ്റൊരു പ്രതികൂടിയായ രാഗിലിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ രാഗിലാണ് ബാംഗ്ളൂരിൽ നിധീഷിനും മുഹമ്മദ് അൻസിലിനും മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കുന്നംകുളം ഇൻസ്പെ്കടർ യു.കെ ഷാജഹാൻെറ നേതൃത്വത്തിലുള്ള അന്വേണ സംഘം ബാംഗ്ളൂരിലേക്ക് പുറപ്പെടുകയും ബാംഗ്ളൂരിലെ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കോടിതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സന്തോഷ് സി ആർ, ഇൻസ്പെക്ടർ ഷാജഹാൻ യു.കെ, സബ് ഇൻസ്പെക്ടർ സുകുമ

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു.

Image
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്.  നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം പൂർത്തിയാക്കേണ്ടതിനാൽ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റെടുത്ത ശേഷം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികളെ അതിജീവിച്ച് നല്ല രീതിയിൽ വികസനത്തിൽ മുന്നേറാൻ സംസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വലിയ ദുരന്തനിവാരണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ പ്രവർത്തനം കൃത്യമായി നടപ്പാക്കി സർക്കാരിന്റെ ദൗത്യം സാക്ഷാത്ക്കരിക്കും. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് തന്റെ മുൻഗാമികൾ കൊണ്ടുവന്ന ചില മൂല്യങ്ങളുണ്ട്. ജനകീയമായ, ജനസൗഹൃദമായ ഓഫീസായി അത് പരിണമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും പ്രശ്നപരിഹാരത്തിനുള്ള ഇടമായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടർന്നും പ്രവർത്തിക്കുമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ

മിന്നൽ കോബിങ്ങ് ഓപ്പറേഷൻ: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു

Image
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 6800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം. എഫ് പോളിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,75,000/- പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗ യോഗ്യമായ 500468/- രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചിട്ടുള്ളതും (മൊത്തം 7

എസ്.എഫ്.ഐ ധാർഷ്ട്യത്തിനു മുമ്പിൽ അടിയറവു പറയാൻ കെ.എസ്.യു തയാറല്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം പി; കെ.എസ്.യു പ്രവർത്തകർക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ.സുധാകരൻ. News

Image
കെ.എസ്.യു ക്യാമ്പസ് ജോഡോ;കണ്ണൂർ സർവ്വകലാശാലാ തല ശില്പശാല സംഘടിപ്പിച്ചു_ കണ്ണൂർ : എസ്.എഫ്.ഐ ധാർഷ്ട്യത്തിനു മുമ്പിൽ അടിയറവു പറയാൻ കെ.എസ്.യു തയാറല്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. എസ്.എഫ്.ഐ അതിക്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കെ.എസ്.യു പ്രവർത്തകർക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ.സുധാകരൻ എംപി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, ഡെപ്യൂട്ടി മേയർ ഇന്ദിര, എന്നിവർ പ്രസംഗിച്ചു.കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ പഠിക്കുന്ന മുന്നൂറോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്.പരിശീലന ക്ലാസുകൾ, ചർച്ചകൾ, യൂണിറ്റ് തല പ്രവർത്തന അവലോകനം, കോളേജ് യൂണിയനുകളുടെ പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ശില്പശാല സംഘടിപ്പിച്ചത്. സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാലയുടെ ചുമതലയുള

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി. 2024

Image
    കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. പദ്ധതിയിൽ അംഗങ്ങളായ 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള കാസ്പ് കിയോസ്‌ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും, കാർഡ് പുതുക്കി നൽകുന്നുവെന്നും, തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വ്യാജ കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപെടുത്താനോ ക

പ്ലസ് വൺ പ്രവേശന തീയതികൾ നീട്ടി. 2024

Image
   സ്കോൾ കേരള മുഖേന 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ സെപ്റ്റംബർ 7 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചക്കരക്കൽ വെള്ളച്ചാൽ പൂളാഞ്ഞിക്കാട്ടിൽ മുസ്തഫ നിര്യാതനായി.

Image
കണ്ണൂർ : ചക്കരക്കൽ വെള്ളച്ചാൽ പാൽ സൊസൈറ്റിക്ക് സമീപം പൂളാഞ്ഞിക്കാട്ടിൽ മുസ്തഫ (59) നിര്യാതനായി. പരേതരായ വഞ്ചികടവത്ത് ഉസ്മാന്റെയും പുളാഞ്ഞികാട്ടിൽ റാബിയുടെയും മകനാണ്. ദീർഘകാലം വിദേശത്ത് പ്രവാസിയായിരുന്നു .ഭാര്യ : ശരീഫ ചവിട്ടുപുരയിൽ (സോനാ റോഡ് ചക്കരക്കൽ) മക്കൾ : മുബശ്ശിർ, മുസബ്ബിർ (ഗൾഫ്), മുബീന. ജാമാതാക്കൾ റഹീം വെള്ളച്ചാൽ ( ബാംഗ്ലൂർ) തസ്ലീമ ( ചക്കരക്കല്ല് ചാപ്പ ). സഹോദരങ്ങൾ: നാസർ, ഷാജി എന്ന ഷാജഹാൻ,സുബൈദ, കുൽസു. സൈനബ, താഹിറ, പരേതയായ റംല. ഖബറടക്കം ശനിയാഴ്ച രാത്രി11മണിക്ക് വെള്ളച്ചാൽ മക്രേരി മഹല്ല് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW