Posts

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26 ന്.

Image
പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സുപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 29 ന് വൈകിട്ട് 4 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി ജൂലൈ 30 ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അഞ്ചിലും ചേലോടെ : പ്രവാസി സംഗമം നടത്തി.

Image
കണ്ണൂർ സിറ്റി: സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന അഞ്ചിലും ചേലോടെ പ്രോഗ്രാമിൻ്റെ ഭാഗമായി പ്രവാസി സംഗമം സംഘടിപ്പിച്ചു,  സല്ലാപം ഓഫീസിൽ നടന്ന സംഗമം സംഘാടക സമിതി രക്ഷാധികാരി കൂടിയായ മുൻ കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു, ചീഫ് അഡ്മിൻ എം സി മുഹമ്മദ് ഷബീറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൂടുവിട്ടവൻ്റെ കുടുംബ കാര്യങ്ങൾ എന്ന വിഷയാസ്പദമാക്കി പ്രശസ്ത ഫാമിലി സൈക്കോളജിസ്റ്റ് ഹാരിസ് മഹമൂദ് ഉദ്ബോധന ക്ലാസ് നടത്തി,  ഫൗണ്ടർ അബു അൽമാസ്, ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക്, ഖാലിബ് മഷ്ഹൂർ തങ്ങൾ, ഒ കെ സി കെ പ്രതിനിധികളായ ഹാരിസ് ഓടൻ, ശംസു മാടപ്പുര, കെ സി പി കെ പ്രതിനിധി ടി കെ ഷഫീഖ്, അഡ്മിൻ ഷറഫു മൈലാഞ്ചി, ജമാൽ സിറ്റി തുടങ്ങിയവർ സംസാരിച്ചു, ട്രഷറർ മുനീർ അബ്ദുള്ള സ്വാഗതവും കൺവീനർ പി എം റയീസ് നന്ദിയും പറഞ്ഞു, • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2k

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനംവരെ കുറവ്; പുതിയ നിരക്ക് ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍. 24 July

Image
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഫീസ് നിരക്കില്‍ 60 ശതമാനം വരെ കുറവുണ്ടാകും. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ധനവില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തുക. തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാർത്താ സമ്മേളനം ജൂലൈ 24- തിരുവനന്തപുരം കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ്

കോഴിക്കോട് മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വ‍ര്‍ഷം കഠിന തടവും 100000/- രൂപ പിഴയും.

Image
കോഴിക്കോട് മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വ‍ര്‍ഷം കഠിന തടവും 100000/- രൂപ പിഴയും ശിക്ഷ വിധിച്ചു. എന്‍.ഡി.പി.എസ്. ക്രൈം നമ്പര്‍ 04/2023 കേസിലെ പ്രതിയായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അഷ്റഫ് എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 12.01.2023 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 163.58 ഗ്രാം MDMA യുമായി കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ ശരത് ബാബുവും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് അസി. എക്സൈസ് കമ്മീഷണര്‍ ശ്രീ. എം.സുഗുണന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ശ്രീ. ഇ.വി.ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ബഹു. വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് ശ്രീ.ബൈജു വി.ജി ആണ് വിചാരണ നടത്തി പ്രതിയെ ശിക്ഷിച്ചത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp

അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ - ട്രക്കിങ് പ്രവര്‍ത്തനങ്ങളുടെ നിരോധനം പിൻവലിച്ചു.

Image
വയനാട് : വയനാട് ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും 900 കണ്ടി, എടക്കൽ ഗുഹ ഉൾപ്പെടെ സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കോടതി ഉത്തരവുപ്രകാരം നിയന്ത്രണം വന്നിട്ടുള്ള കേന്ദ്രങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല.വിനോദസഞ്ചാരികളുടെ സുരക്ഷ അതാത് കേന്ദ്രങ്ങൾ ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം ലെവല്‍ ക്രോസ് ജൂലൈ 31 മുതല്‍ ആഗസ്റ്റ് ആറ് വരെ അടച്ചിടും.

Image
 കാസർകോട്: ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം യാര്‍ഡ് സ്റ്റേഷനിലെ മഞ്ചേശ്വരത്തിനും ഉള്ളാളിനും ഇടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 291 ട്രാക്ക് ജൂലൈ 31ന് രാവിലെ എട്ട് മുതല്‍ ആഗസ്ത് എട്ടിന് വൈകീട്ട് ആറ് വരെ അടച്ചിടും. ദേശീയപാത 66ല്‍ ബങ്കര മഞ്ചേശ്വരമാണ് ഇതിനോട് ചേര്‍ന്നുള്ള റോഡ് മാര്‍ഗ്ഗം. ലെവല്‍ക്രോസ് നമ്പര്‍ 292 കണ്വതീര്‍ത്ഥ, 289 ഹൊസങ്കടി ഗേറ്റ് എന്നിവിടങ്ങളിലൂടെ ഗതാഗതം തിരിച്ചു വിടുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബാംഗ്ലൂരിൽ നിന്നും കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടെ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം മെത്താംഫിറ്റമിനുമായി അഞ്ച് യുവാക്കളെ പിടികൂടി; കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

Image
ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പ്രതികൾ എക്‌സൈസിന്റെ പിടിയിലായത്. കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ട് വന്നത്. വയനാട് സ്വദേശികളായ ഫൈസൽ റാസി.കെ.എം(32), അസനൂൽ ഷാദുലി (23), സോബിൻ കുര്യാക്കോസ്(23 ), എറണാകുളം സ്വദേശി മുഹമ്മദ് ബാവ.പി.എ (22 ), മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്(21) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ടീം ,വയനാട് എക്സൈസ് ഇൻറലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ്.പി.ആർ ,അനൂപ്.ഇ, രാമചന്ദ്രൻ എ.ടി, അജയകുമാർ. കെ.കെ എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്.ടി.ജി, ഉണ്ണികൃഷ്ണൻ, സനൂപ്.കെ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും ഉണ്ടായിരുന്നു.    • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വ