സ്റ്റോക്ക് ട്രേഡിങ്ങ് വഴി ഒരു കോടിയുടെ തട്ടിപ്പ്: പ്രതികളിലൊരാൾ കാസർകോട് നിന്നും മലപ്പുറം സൈബർ പോലീസിന്റെ പിടിയിൽ. News
ഫേസ്ബുക്കിൽ കണ്ട Black Rock Angel One എന്ന സ്റ്റോക്ക് ഇൻവെസ്റ്റ്മെന്റ് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കയറിയ വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയിൽ നിന്നാണ് പ്രതികൾ ഒരു കോടി എട്ടുലക്ഷത്തി രണ്ടായിരത്തിഇരുന്നൂറ്റി ഇരുപത്തിരണ്ടു രൂപ തട്ടിയെടുത്തത്. സ്റ്റോക്ക് ട്രേഡിങ്ങ് ആണെന്ന് വിശ്വസിപ്പിച്ച് ഇയാളിൽ നിന്നും പലതവണകളായാണ് പ്രതികൾ പണം അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചത്. ഇക്കാര്യത്തിൽ വേങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. സൈബർ ഓപ്പറേഷൻസ് വിങ് മേധാവി പോലീസ് സൂപ്രണ്ട് ഹരിശങ്കർ നേതൃത്വത്തിലുള്ള സൈബർ ഓപ്പറേഷൻസ് വിങ്ങിന്റെ ഏകോപനത്തോടെ മലപ്പുറം സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളായ മുഹമ്മദ് മുജ്തബ S/o കുഞ്ഞമ്മു ചെറമ്മൽ, ബൈത്തുൽ മുഹമ്മദ് വീട്, കാഞ്ഞങ്ങാട് സക്ഖത്ത്, കാസർഗോഡ് എന്നയാളെ കാസർഗോഡ് നിന്നും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐപിഎസിന്റെ നിർദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ചിത്തരഞ്ജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മധുസൂ