എറണാകുളത്ത് ടൂറിസ്റ്റ് ബസിൽ നിന്നും ഗോവൻ മദ്യം പിടികൂടി; നാലുപേർ പിടിയിൽ, ടിടിസി വിദ്യാർത്ഥികളും അദ്ധ്യാപകരും ഗോവയിൽ ടൂർ പോയി മടങ്ങി വന്ന ബസ്സിന്റെ ലഗേജ് അറയിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്. News
ഫോട്ടോ കടപ്പാട്: എക്സൈസ് കേരള എറണാകുളത്ത് ടൂറിസ്റ്റ് ബസിൽ നിന്നും ഗോവൻ മദ്യം പിടികൂടി. ടിടിസി പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാർത്ഥികളും അദ്ധ്യാപകരും ഗോവയിൽ ടൂർ പോയി മടങ്ങി വന്ന ബസ്സിന്റെ ലഗേജ് അറയിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്. ബസ് ഡ്രൈവർ, ക്ലീനർ, ടൂർ ഓപ്പറേറ്റർ, സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ എന്നിവരുടെ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ 50 കുപ്പി (31.85 ലിറ്റർ) ഗോവൻ മദ്യം പരിശോധനയിൽ കണ്ടെത്തിയത്. സ്റ്റേറ്റ് എക്സൈസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യ വിവരം എറണാകുളം ഡിവിഷനിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ്കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന. കേരള അബ്‌കാരി നിയമം 58 ആം വകുപ്പ് പ്രകാരം കേരളത്തിൽ വില്പന അനുമതി ഇല്ലാത്ത മദ്യം സൂക്ഷിക്കുന്നത്, പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്. സ്ട്രൈക്കിങ്ങ് ഫോഴ്‌സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എറണാകുളം സർക്കിൾ ഓഫീസിലെ പാർട്ടിയും പ്രിവന്റീവ് ഓഫീസർ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ പുഷ്പാംഗതൻ, ഇഷാൽ അഹമ്മദ്, വന