ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈല്‍ ഫോണ്‍ അപകടം ഒഴിവാക്കാം; കാലപ്പഴക്കം ചെന്ന ഫോണുകളിലെ ബാറ്ററികളും ഫോണുകളിലെ മറ്റ് തകരാറുകളും ബാറ്ററി വീര്‍ത്തുവരുന്നതും അപകടങ്ങള്‍ക്ക് ഇടവരുത്തിയേക്കാം. ചാര്‍ജ് നില്‍ക്കുന്ന ബാറ്ററികളാണെങ്കിലും വീര്‍ത്തുകഴിഞ്ഞാല്‍ മാറ്റണം. Technology news
ഉപയോഗം കൂടുന്നതിനനുസരിച്ച് മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പൊട്ടിത്തെറി, വൈദ്യുതാഘാതം പോലുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം. മൊബൈല്‍ ഫോണുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ഇത്തരം ബാറ്ററികളില്‍ കെമിക്കല്‍ റിയാക്ഷന്റെ ഫലമായി ഗ്യാസ് ഫോം ചെയ്യുകയും ബാറ്ററി വീര്‍ത്തു വരികയും ചെയ്യുന്നു. കാലപ്പഴക്കം ചെന്ന ഫോണുകളിലെ ബാറ്ററികളും ഫോണുകളിലെ മറ്റ് തകരാറുകളും ബാറ്ററി വീര്‍ത്തുവരുന്നതും അപകടങ്ങള്‍ക്ക് ഇടവരുത്തിയേക്കാം. ചാര്‍ജ് നില്‍ക്കുന്ന ബാറ്ററികളാണെങ്കിലും വീര്‍ത്തുകഴിഞ്ഞാല്‍ മാറ്റണം. ഫോണിന്റെ ഭാഗങ്ങള്‍ വിട്ടുവരിക, ഡിസ്പ്ലേയുടെ അരികിലൂടെ വെളിച്ചം കാണുക തുടങ്ങിയവ ബാറ്ററി വീര്‍ത്ത് വരുന്നതുകൊണ്ടാവാനും സാധ്യതയുണ്ട്. ചാര്‍ജ് കയറാന്‍ താമസം, ചാര്‍ജ് പെട്ടെന്ന് ഇറങ്ങുക, പെട്ടെന്ന് ചാര്‍ജ് കയറി ഇറങ്ങുക എന്നിവ ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണിന്റെ ബാറ്ററിക്ക് തകരാറുണ്ടെന്ന് മനസിലാക്കാം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ തുടക്കം മുതലേ എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ തകരാര്‍ പരിഹരിക്കണം. ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങ